കോട്ടയം: കെ എസ് സി സംസ്ഥാന പ്രസിഡണ്ടായി തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ് വിദ്യാർത്ഥി ജോൺസ് ജോർജ് കുന്നപ്പള്ളിൽ ( തൊടുപുഴ) തിരഞ്ഞെടുക്കപ്പെട്ടു.കെ എസ് സിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് 11 അംഗ സംസ്ഥാന സെക്രട്ടറിയേറ്റിന് രൂപം നൽകി.
എംജി യൂണിവേഴ്സിറ്റി എൽഎൽഎം വിദ്യാർത്ഥി അഡ്വ. ജോർജ് ജോസഫ്, കോട്ടയം ജില്ലാ പ്രസിഡണ്ട് നോയൽ ലൂക്ക്, മാന്നാനം സെൻറ് ജോസഫ് ട്രെയിനിങ് കോളേജ് ബി എഡ് വിദ്യാർത്ഥിനി മരീനാ മോൻസ്,അഭിഷേക് ബിജു (കോട്ടയം ഗിരിദീപം കോളേജ്),
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തേജസ് ബി തറയിൽ ( മൂവാറ്റുപുഴ),എഡ്വിൻ ജോസ് (കോതമംഗലം) ജോർജ് മാത്യു (തൊടുപുഴ ന്യൂമാൻ കോളേജ്) ജെൻസ് എൽ ജോസ്, സ്റ്റീഫൻ തങ്കച്ചൻ (ഇടുക്കി) അനന്ദു സി അനിൽ (തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട്) എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റിനൊപ്പം സെക്രട്ടറിയേറ്റ് അംഗങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്.
റിട്ടേണിംഗ് ഓഫീസർ കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന കെ എസ് സി തെരഞ്ഞെടുപ്പ് യോഗം കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
കെഎസ് സി സംസ്ഥാന നേതൃസംഗമം ഓഗസ്റ്റ് 31ന്കോട്ടയത്ത് നടത്താൻ യോഗം തീരുമാനിച്ചു. രണ്ട് മാസത്തിനുള്ളിൽ എല്ലാ ജില്ലാ – നിയോജക മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുന്നതും പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരുന്നതുമാണ്. ജൂലൈ ഒന്നു മുതൽ 30 വരെ കോളേജ് -സ്കൂൾ -ലോക്കൽ യൂണിറ്റുകളിൽ കെ എസ് സി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുന്നതാണ്.
കഴിഞ്ഞ എട്ടുവർഷമായി കെ എസ് സി സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് പ്രവർത്തിച്ചിരുന്ന അഡ്വ. രാകേഷ് ഇടപ്പുര എൽ എം പഠനം പൂർത്തീകരിച്ചതിനെ തുടർന്ന് ഹൈക്കോടതി അഭിഭാഷകനായി ജോലി ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടാൻ, വൈസ് ചെയർമാൻമാരായ കെ എഫ് വർഗീസ്, ഡോ. ഗ്രേസമ്മ മാത്യു, കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറി അഡ്വ. ജെയ്സൺ ജോസഫ്, പാർട്ടി നേതാക്കളായ അഡ്വ. പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, അഡ്വ. രാജേഷ് ഇടപ്പുര , എ കെ ജോസഫ്, അഡ്വ ചെറിയാൻ ചാക്കോ, ബിനു ചെങ്ങളം, അജിത് മുതിരമല, കെ വി കണ്ണൻ, ജേക്കബ് കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.