ഫോട്ടോ:
പൊതുജനാരോഗ്യമേഖലയ്ക്കെതിരെ യുഡിഎഫും ബിജെപിയും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ
എൽഡിഎഫ് തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു
തലയോലപ്പറമ്പ്:
രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനത്തിൽ പ്രഥമ സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന്റെ ആരോഗ്യമേഖലയെ തകർക്കുന്നതിനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ തകർക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിരോധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൗജന്യ ചികിത്സ ലഭിക്കുന്നവരുടെ എണ്ണം, ഹൃദ്രോഗ പരിശോധനയും ചികിത്സയും, കാർഡിയോതൊറാസിക് സർജറി, കരൾ മാറ്റ ശസ്ത്രക്രിയ, താക്കോൽദ്വാര സർജറി തുടങ്ങിയ മേഖലകളിലെല്ലാം രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കോട്ടയം മെഡിക്കൽ കോളജിനെയും അവിടുത്തെ ഡോക്ടർമാരെയും ജീവനക്കാരെയും കരിവാരിത്തേക്കുന്നതിനുള്ള ശ്രമങ്ങളും തിരിച്ചറിഞ്ഞു പ്രതിരോധിക്കുവാൻ ജനങ്ങൾ മുന്നോട്ടുവരണം.
കെട്ടിടമിടിഞ്ഞു വീണ് ഒരു ഗൃഹനാഥ മരണപ്പെട്ട സംഭവത്തിന്റെ മറവിൽ ആരോഗ്യ മേഖലയെ മുഴുവൻ കരിവാരിതേ ക്കുന്നസ്ഥാപിത താൽപര്യക്കാരെ പ്രതിരോധിച്ചില്ലെങ്കിൽ പാവപ്പെട്ടവന്റെ ആശ്രയ കേന്ദ്രമായ കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം തകരുന്ന സാഹചര്യമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഐ തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറി സാബു പി മണലൊടി അധ്യക്ഷതവഹിച്ചു.
സി. കെ.ആശ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാല, സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ്,ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ,സുഭാഷ് പുഞ്ചക്കോട്ടിൽ,ലുക്ക് മാത്യു,അഡ്വ.ആന്റണി കളമ്പുകാടൻ,ടി.വി.ബേബി എന്നിവർ പ്രസംഗിച്ചു.