കൊച്ചി : കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ അണിചേരണമെന്ന ആഹ്വാനവുമായി ആലുവ മഹാത്മാഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രണ്ട് ദിവസമായി നടന്ന എന്‍.ജി.ഒ. യൂണിയന് വജ്രജൂബിലി ജില്ലാ സമ്മേളനം സമാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക അവകാശങ്ങള്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി.എഫ്.ആര്.ഡി.എ. നിയമം പിന്‍വലിക്കുക, പങ്കാളിത്തപെന്‍ഷന്‍ പുനഃപരിശോധന സമിതി റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവത്ക്കരണ നയങ്ങള്‍ പിന്വലികലിക്കുക, ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെറുക്കുക, മാധ്യമങ്ങളുടെ വ്യാജ വാര്‍ത്താ നിര്‍മ്മിതി അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. എന്‍.ജി.ഒ. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനില്‍കുമാര്‍ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമ്മേളനത്തിന്റെ ഭാഗമായി സുഹൃദ് സമ്മേളനം സംഘടിപ്പിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.ആര്. മുരളീധരന് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ. യൂണിയന് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.എ. അന്‍വര്‍ സ്വാഗതം പറഞ്ഞു. ജി. ആനന്ദകുമാര്‍ (കെ.എസ്.ടി.എ.), എം.എം. മത്തായി (കെ.ജി.ഒ.എ.), സേതുമാധവന് (കെ.എം.സി.എസ്.യു.), എം. അഭിലാഷ് (കെ.ജി.എന്‍.എ.), പി.എം. ശിവദാസ് (സി.യു.ഇ.ഒ.), എസ്. ബോബിനാഥ്(പി.എസ്.സി.ഇ.യു.), ഡോ. ടി.വി. സുജ (എ.കെ.ജി.സി.റ്റി.), ഡോ. കെ.യു. അരുണ്‍കുമാര്‍ (എ.കെ.പി.സി.ടി.എ.), കെ. മോഹനന് (കെ.എസ്.എസ്.പി.യു.), വി. വിമല്‍കുമാര്‍ (ബെഫി), പി.എ. ബാബു (ബി.എസ്.എന്‍.എല്‍.ഇ.യു.), എസ്. മാര്ട്ടിന് (എല്‍.ഐ.സി.ഇ.യു.), ആര്. ബാലകൃഷ്ണന് (കെ.എസ്.ഇ.ബി.ഡബ്ലിയു.എ.), കെ.എ. നജിബുദ്ദീന്‍ (കെ.എസ്.ആര്.ടി.ഇ.എ.), പി.വി. ഉണ്ണികൃഷ്ണന് (കെ.ഡബ്ലിയു.എ.ഇ.യു. എന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. സുനില്‍ നന്ദി രേഖപ്പെടുത്തി.