കോട്ടയം: പ്രകൃതി ദുരന്തവും മഴക്കെടുതിയും ശക്തമായ സാഹചര്യത്തിൽ വിലക്കയറ്റത്തിന് എതിരെ ഓൾ കേരള കേറ്ററേഴ്സ് അസോസിസേഷന്റെ നേതൃത്വത്തിൽ ഇന്ന് കോട്ടയം കളക്ടറേറ്റിനു മുന്നിൽ നടത്താൻ നിശ്ചയിച്ചിരുന്ന ധർണ മാറ്റി വ്ച്ചു. ഇന്ന് രാവിലെ 10 മണി മുതലാണ് കളക്ടറേറ്റിനു മുന്നിൽ ധർണ നടത്താൻ തീരുമാനിച്ചിരുന്നത്. പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലും സഹായം ആവശ്യമുള്ള മേഖലകളിലും എകെസിഎ ഭാരവാഹികൾ സഹായവുമായി എത്തണമെന്ന് എകെസിഎ സംസ്ഥാന രക്ഷാധികാരി ഏലിയാസ് സഖറിയയും, ജില്ലാ പ്രസിഡന്റ് സജി ജേക്കബും അറിയിച്ചു. അടിയന്തര സഹായം ആവശ്യമുള്ള സ്ഥലങ്ങളിൽ സംഘടന കൃത്യമായി ഇടപെടണം. സുരക്ഷിതമായി തന്നെ സഹായം എത്തിച്ചു നൽകണമെന്നും ഭാരവാഹികൾ അറിയിച്ചു.