ഈരാറ്റുപേട്ട : സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷാചാരണത്തിന്റെ ഭാഗമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നടക്കുന്ന റൈസിംഗ് പൂഞ്ഞാർ നിക്ഷേപ സംഗമത്തിന്റെ മുന്നോടിയായി താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തിൽ മുന്നൊരുക്ക സെമിനാർ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തി. യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യം വെച്ചും ടൂറിസം മേഖലയിലെ പുതിയ സംരംഭക സാധ്യതകൾ സംബന്ധിച്ചുമാണ് സെമിനാർ നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സെമിനാർ ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ രമ മോഹൻ, ജെറ്റോ ജോസഫ്, മിനി സാവിയോ,അജിത്ത് കുമാർ, അഡ്വ.അക്ഷയ് ഹരി, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. സുബിൻ പോൾ സെമിനാറിൽ ക്ലാസ് നയിച്ചു.
ജൂൺ 9ന്
ഈരാറ്റുപേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിലൂടെ ആയിരം കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുകയും അതിലൂടെ പതിനായിരത്തിൽ കുറയാതെ പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും ലക്ഷ്യം വെച്ച് വിഷൻ 2030 എന്ന കാഴ്ചപ്പാടോടെ ആണ് റൈസിംഗ് പൂഞ്ഞാർ ഇൻവെസ്റ്റേഴ്സ് മീറ്റ് നടത്തുന്നത് എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. ടൂറിസം,ഐ.ടി,റബർ, ഭക്ഷ്യോപാധികളുടെ മൂല്യ വർധിത ഉത്പാദന സംസ്കരണ യൂണിറ്റുകൾ, സുഗന്ധവ്യഞ്ജനാധിഷ്ഠിത ഉൽപന്ന നിർമ്മാണങ്ങൾ എന്നീ മേഖലകളിലെ സാധ്യതകൾ ഉൾപ്പെടുത്തി മികച്ച വരുമാനസ്രോതസുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്നും എംഎൽഎ കൂട്ടിച്ചേർത്തു.