കോട്ടയം : കേരളത്തിൽ നെൽ കൃഷി വേണ്ടെന്നും തമിഴ്നാട് അരി മതിയെന്നും ഉള്ള മന്ത്രി സജി ചെറിയാൻ പ്രസ്താവന ഘട്ടം ഘട്ടമായി നടപ്പാക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് ബിജെപി വെസ്റ്റ് ജില്ല പ്രസിഡൻറ് ജി. ലിജിൻ ലാൽ ആരോപിച്ചു.
കേരളത്തിൽ കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്നും തമിഴ്നാട് അരി വരുമെന്നുമാണ് മന്ത്രി പരസ്യമായി പറഞ്ഞത്. നെല്ല് സംഭരണത്തിൽ മില്ലുകാരുടെ കൊള്ളയ്ക്ക് അറുതിവരുത്തി കർഷകരുടെ കണ്ണീരൊപ്പാൻ സംസ്ഥാന സർക്കാർ ഇതുവരെയും ഫലപ്രദമായ ഒരു നടപടിയും സ്വീകരിക്കാത്തത് ഈ നിലപാട് മൂലമാണോ എന്ന് സംശയിക്കണം. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും ഗുണമേന്മയുള്ള അപ്പർ കുട്ടനാട്ടിലെ നെല്ലു സംഭരണത്തിൽ പോലും സർക്കാർ ഉദ്യോഗസ്ഥർ മില്ലു കാർക്കൊപ്പം ആണ്. മൂന്ന് കിലോ വരെ കിഴിവ് ആവശ്യപ്പെടുകയും പിന്നീട് രണ്ട് കിലോ ആക്കി ഒത്തുതീർപ്പാക്കുകയും ചെയ്തത് സ്വകാര്യമില്ലുകാർക്ക് ഒപ്പമാണ് സർക്കാരും ഉദ്യോഗസ്ഥരും എന്നത് അടിവരയിടുന്നതാണ്.കർഷകരുടെ കണ്ണീരു കാണാതെ മനുഷ്യത്വരഹിതമായ ചൂഷണത്തിന് കുടപിടിക്കുകയാണ് ഭരണകൂടം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷങ്ങളായി തുടരുന്ന കൊടും ചൂഷണമാണ് ഇത്.ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ മുന്നോട്ടു വന്നിട്ടില്ല. വാഗ്ദാനങ്ങൾ നൽകി കർഷകരെ വഞ്ചിക്കുന്നത് മുഖമുദ്രയാക്കിയിരിക്കുകയാണ് ഇടതു സർക്കാർ.
കർഷകർക്ക് കനത്ത നഷ്ടമുണ്ടാക്കുന്ന കിഴിവാണ് സ്വകാര്യ മില്ലുകൾ ആവശ്യപ്പെടുന്നത്. ക്ലിൻ്റലിന് 1500 രൂപ വരെ തട്ടിക്കിഴിക്കുന്നു. കേരളത്തിൽ കൃഷി ചെയ്താൽ മുടക്ക് മുതൽ മൂലം ലഭിക്കാത്ത സാഹചര്യമാണ്.
കേരളത്തിൽ കൃഷി വേണ്ട തമിഴ്നാട് അരി വാങ്ങിയാൽ മതിയെന്ന
മന്ത്രി സജി ചെറിയാൻ്റെ പ്രസ്താവന നടപ്പിലാക്കുകയാണോ എന്ന സംശയം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.