കോട്ടയം : കേരള എൻ.ജി.ഒ അസോസിയേഷൻ 49-മത് കോട്ടയം ജില്ലാ സമ്മേളനം ഓഗസ്റ്റ് 12,13 തിങ്കൾ, ചൊവ്വ തീയതികളിൽ കോട്ടയത്ത് ഉമ്മൻ ചാണ്ടി നഗറിൽ റെഡ് ക്രോസ് ടവർ ഹാളിൽ നടക്കും. ഓഗസ്റ്റ് 12 ന് ഉച്ചയ്ക്ക് 2.00 പി. എം ന് നിലവിലുള്ള ജില്ലാ കമ്മിറ്റിയും, 3.00 പി.എം ന് നിലവിലുള്ള ജില്ലാ കൗൺസിൽ യോഗവും നടക്കും. ജില്ലാ സെക്രട്ടറി സോജോ തോമസ് അവതരിപ്പിക്കുന്ന വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ സഞ്ജയ് എസ്.നായർ അവരപ്പിക്കുന്ന കണക്കും ചർച്ച ചെയ്‌ത് ജില്ലാ കൗൺസിലിൻ്റെ അംഗീകാരം തേടും.
ഓഗസ്റ്റ് 13-ന് രാവിലെ 9.30 ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ജില്ലാ പ്രസിഡൻ്റ് സതീഷ് ജോർജ്ജ് പതാക ഉയർത്തുന്നതോടുകൂടി സമ്മേളന നടപടികൾ ആരംഭിക്കുകയും, തുടർന്ന് ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം തിരുവഞ്ചൂർ രാധാക്യഷ്‌ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫ്രാൻസിസ് ജോർജ് എം. പി മുഖ്യ അതിഥിയും, ഡി.സി.സി പ്രസിഡൻ്റ് നാട്ടകം സൂരേഷ് മുഖ്യപ്രഭാക്ഷണവും നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യൻ. പി. എ സലിം, കെ. പി. സി.സി നിർവാഹക സമിതി അംഗങ്ങളായ അഡ്വ. റ്റോമി കല്ലാനി, ജോഷി ഫിലിപ്പ്, കെ. പി സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, അഡ്വ. പി എസ് രഘുറാം, സുധാ കുര്യൻ. യൂഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. ഫിൽസൺ മാത്യൂസ്, ഡി സി സി ഭാരവാഹികളായ അഡ്വ. ജി ഗോപകുമാർ, ബിജു പൂന്നത്താനം, ചിന്തുകൂര്യൻ ജോയി, അഡ്വ. സിബി ചേനപ്പാടി. എം.പി സന്തോഷ് കുമാർ, യൂജിൻ തോമസ്, ജോണി ജോസഫ്, ജോബിൻ ജേക്കബ്, എന്നിവർ പ്രസംഗിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
11.30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്, സംസ്ഥാന ഭാരവാഹികളായ ജി എസ് ഉമാശങ്കർ, എ.പി. സുനിൽ, കെ.കെ രാജേഷ് ഖന്ന, രഞ്ജു കെ. മാത്യൂ, വി.പി ബോബിൻ എന്നിവർ പ്രസംഗിക്കും. 2.00 മണിക്ക് സംഘടനാ ചർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.എം ജാഫർ ഖാൻ ഉദ്ഘാടനം ചെയ്യും.
4.00 മണിക്ക് യാത്രയയപ്പ് സമ്മേളനവും, ടേഡ് യൂണിയൻ സുഹ്യത്ത് സമ്മേളനവും, ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സഹോദര സംഘടനാനേതാക്കൾ യോഗത്തിൽ പ്രസംഗിക്കും. തുടർന്ന് 5.00 മണിക്ക് പുതിയ ജില്ലാ കൗൺസിൽ യോഗം പുതിയഭാരവാഹികളെ തിരഞ്ഞെടുക്കും. അഷറഫ് പറപളളി .റോജൻമാത്യു . ജി. ആർ സന്തോഷ് കുമാർ, പി.എച്ച് ഹാരിസ് മോൻ, പി എച്ച് ഷീജാ ബീവി, സെലസ്റ്റിൻ സേവ്യർ. പി.സി മാത്യൂ, കണ്ണൻ ആൻഡ്രൂസ്, പി എസ് ഷാജിമോൻ, കെ.സിആർ തമ്പി, ജി.സുരേഷ് ബാബു, ഇ.എസ് അനിൽകുമാർ. അജയൻ റ്റി.കെ, കെ.ജി.രാധാകൃഷ്‌ണൻ എന്നിവർ സമ്മേളന പരിപാടികൾക്ക് നേതൃത്വം നൽകും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന ഇടത് സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങൾ. മാനദണ്ഡ വിരുദ്ധമായ സ്ഥലമാറ്റങ്ങൾ, കുതിച്ചുയരുന്ന വില കയറ്റം . ഭരണതലത്തിലെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.