തദ്ദേശീയ ജനതയുടെ അന്താരാഷ്ട്ര ദിനാഘോഷം: വേറിട്ടപങ്കാളിത്ത ഉദ്ഘാടന മാതൃക ശ്രദ്ധയമായി

അന്താരാഷ്ട്ര തദ്ദേശ ദിനാഘോഷത്തിന് ഭാഗമായി കുടുംബശ്രീ സംസ്ഥാനം മിഷന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ തദ്ദേശീയ മേഖലകളിൽ കുടുംബശ്രീ പ്രവർത്തിക്കുന്ന തദ്ദേശ ജനതയെ ഉൾക്കൊള്ളിച്ചുകൊണ്ട് കോട്ടയം ചൈതന്യ പാസ്റ്റർ സെൻററിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. വേറിട്ട രീതിയിലുള്ള പങ്കാളിത്ത ഉദ്ഘാടന മാതൃക കൊണ്ട് യോഗം ശ്രദ്ധേയമായി. ട്രൈബൽ ജനവിഭാഗത്തിൽ നിന്നുള്ള പ്രവർത്തകർ ഒത്തുചേർന്നാണ് യോഗം ഉ്ഘാടനം ചെയ്തത്. പൊതുയോഗം കുടുംബശ്രീ സോഷ്യൽ ഇൻക്ലുഷൻ സോഷ്യൽ ഡെവലപ്മെൻറ് വിഭാഗം പ്രോഗ്രാം ഓഫീസർ ഡോ ബി ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്നു. കുടുംബശ്രീ സോഷ്യൽ ഇൻക്ലുഷൻ വിഭാഗം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ശ്രീ അരുൺ പി രാജൻ സ്വാഗതം ആശംസിച്ചു. ഈ യോഗത്തിന്റെ ഔപചാരിക ഉദ്ഘാടനം പാലക്കാട് , കോട്ടയം, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീയുടെ തദ്ദേശീയ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിച്ച് നേതൃത്വം നൽകുന്ന അംഗങ്ങൾ ഒത്തുചേർന്ന് നിർവഹിച്ചു. തികച്ചും പങ്കാളിത്ത ഉദ്ഘാടന മാതൃകയിലാണ് പരിപാടി സംഘടിപ്പിച്ചത്. ടാറ്റാ കൺസൾട്ടൻസി റഗവേഷണ വിഭാഗം മേധാവി ശ്രീ റോബിൻ ടോമി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് വിവിധ തദ്ദേശീയ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുടുംബശ്രീയിലെ പ്രവർത്തകർ അതാത് തദ്ദേശീയ മേഖലകളുടെ സവിശേഷതകളും തദ്ദേശീയ ജനത മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാടുകളെയും കുറിച്ച് അനുഭവങ്ങൾ പങ്കുവെച്ചു സോഷ്യൽ ഇൻക്ലുഷൻ വിഭാഗം സ്റ്റേറ്റ് അസിസ്റ്റൻ്റ് പ്രോഗ്രാം മാനേജർ ജിഷ്ണു ഗോപൻ നന്ദി പറഞ്ഞു. ഇതേ തുടർന്ന് തദ്ദേശീയ ജന മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ദുരന്ത നിവാരണ പരിശീലനം നടക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.