കേരള ടാക്‌സ് പ്രാക്‌ടീഷണേഴ്‌സ്‌ അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

കോട്ടയം : കേരള ടാക്സ് പ്രാക്‌ടീസ് അസ്സോസിയേഷൻ (കെ ടി പി എ) സംസ്ഥാനസമ്മേളനവും വിശേഷാൽ ജനറൽ ബോഡിയും കോട്ടയം ചൈതന്യ പാസ്റ്റർ സെൻ്ററിൽ നടന്നു. സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ്  പി.എസ്. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു ക്ഷേമനിധി വിതരണം നടത്തി. സംഘടനജനറൽ സെക്രട്ടറി എൻ.കെ. ശിവൻകുട്ടി പ്രവർത്തനറിപ്പോർട്ടും, ട്രഷറർ എസ്. രാജീവ് വരവ്‌ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംഘടനയുടെ സൗത്ത് സോൺ സെക്രട്ടറി കെ.പി. ഹരീഷ് സ്വാഗതം ആശംസിച്ചു. സംസ്ഥാന ഭാരവാഹികളായ കെ.വി. ഷാജി, എ. സുരേശൻ, വിജയലക്ഷ്‌മി പി., രാജിമോൾ ടി., ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ  പി. രാജേഷ്, വൈസ് ചെയർമാൻ വി.പി. നാസർ, കൺവീനർ  ശ്രീകേഷ് ഷേണായി, ജോയിൻ്റ് കൺവീനർ  സജീബ് കെ.എച്ച്., മുൻ പ്രസിഡൻ്റുമാരായ എസ്. വേണുഗോപാൽ, വിജയൻ ആചാരി, കെ. മണിരഥൻ, വ്യാപാരി വ്യവസായി സമിതി സംസംഥാനസെക്രട്ടറി  ഇ.എസ്. ബിജു, വ്യാപാരി വ്യവസായി ഏകോപനസമിതി സംസംഥാനവൈസ് പ്രസിഡൻ്റ്  എം.കെ. തോമസുകുട്ടി എന്നിവർ സമ്മേളനത്തെ അഭിസംബോധനചെയ്‌തു സംസാരിച്ചു.

Advertisements

രജിസ്ട്രേഡ് ടാക്സ് പ്രാക്ടീഷണർമാർക്ക് ക്ഷേമനിധി ഏർപ്പെടുത്തി ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഇതോടൊപ്പം ജി.എസ്.ടി. യിലെ പ്രാരംഭ വർഷങ്ങളിലെ റിട്ടേൺ ഫയലിലിങ്ങിലെ തെറ്റുകൾമൂലം ഉണ്ടായ നികുതി ബാദ്ധ്യതകൾക്ക് പിഴയും പലിശയും ഒഴിവാക്കി ആംനസ്റ്റി സ്‌കീം പ്രഖ്യാപിക്കണമെന്നും, ചെറുകിട വ്യാപാരികളെ സംരക്ഷിക്കുന്നതിനാവശ്യമാ നടപടികൾ സ്വീകരിക്കണെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.