ജില്ലയിൽ ആകെ പകർച്ചവ്യാധി ഭീക്ഷണി ‘പൂഴിക്കോലിലെ മാലിന്യസംഭരണ കേന്ദ്രത്തിൽ നിന്നും മലിനജലം ഒലിച്ചിറങ്ങി സമീപത്തെ ജലസ്രോതസുകളിലേക്കും തോടുകളിലും കലരുന്നു

കടുത്തുരുത്തി : അനധികൃത വലിയ മാലിന്യ കൂമ്പാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി. മഴക്കാല ശുദ്ധികരണത്തിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് വലിയ മാലിന്യ ശേഖരം കണ്ടെത്തിയത്. 30 ഏക്കറോളം വരുന്ന നിധീരിക്കൽ ഐജുവിൻ്റെ റബ്ബർ തോട്ടത്തിന് മദ്ധ്യഭാഗത്ത് 5 ഏക്കർ സ്ഥലം ആലപ്പുഴ സ്വദേശി ആനന്ദ്
വാടകയ്ക്കെടുത്താണ് മാലിന്യ ശേഖരണം നടത്തിയിരിക്കുന്നത്. മുളക്കുളം പഞ്ചായത്തിലെ 11-ാം വാർഡ് പൂഴിക്കോൽ ഉദയഗിരി ഭാഗത്താണ് മാലിന്യ കൂമ്പാരം. ആയിരക്കണക്കിന് പ്ലാസ്റ്റിക്ക് ചാക്കിനകത്ത് മാലിന്യം കെട്ടി നിറച്ച് അട്ടി ഇട്ടു വച്ച നിലയിലാണ്. കൂടാതെ 10 സെൻ്റ് വരുന്ന സ്ഥലത്ത് വശങ്ങളിൽ 3 അടി ഉയരത്തിൽ ചാക്കുകെട്ടുകൾ അടക്കി ഭിത്തി നിർമ്മിച്ച് അതിനുള്ളൽ ഭക്ഷണ മാലിന്യം നിറച്ചനിലയിലുമാണ്.

Advertisements

നാടൻ കൊഴിവളർത്തുന്നുവെന്ന് വരുത്തി തീർത്ത് സമിപത്ത് 100 ഓളം മുട്ട കോഴികളെ ഇവിടെ ഒരു ഷെഡിൽ വളർത്തുന്നുമുണ്ട്. ദുർഗന്ധം വമിക്കുന്നതിനാൽ ഇവിടെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്.
സമീപം മുഴുവനും 100 കണക്കിന്ന് പന്നി എലികൾ പെറ്റുപെരുകിയ നിലയിലും മാണ് . മഴ ശക്തി പ്രാപിച്ചതോടെ മലയുടെ മുകളിൽസ്ഥിതിയുന്ന ഈ വെസ്റ്റ് സംഭരണിയിൽ നിന്നും മാലിന്യം തഴെ സ്ഥലങ്ങളിലേക്ക് ഒലിച്ചെറിങ്ങിയിട്ടുമുണ്ട്,സമീപ പ്രദേശത്തെ കിണറുകളിലേക്ക് മാലിന്യം ഒലിച്ചു ഇറങ്ങുമൊ എന്ന ആശങ്കയിലാണ് സമീപവാസികൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇവിടുനിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം സമീപത്തെ തോട്ടിലെ ജലത്തിൽ കലർന്നതായും കണ്ടെത്തി ഇത് തോട്ടിലൂടെ എഴുമാം തുരുത്ത് വൈകം കല്ലറ തുടങ്ങിയ പ്രദേശങ്ങളിലെ കായൽ ജലവുമായി കലർന്ന് വൻതോതിൽ സാംക്രമിക രോഗങ്ങൾ പിടിപെടുമാ എന്നും ഭയപ്പെടുന്നുണ്ട്. സംസ്ഥാന വ്യാപകമായി നടക്കുന്ന മഴക്കാല ശുചികരണത്തിൻ്റെ ഭാഗമായി അറുന്നൂറ്റിമംഗലം ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ റബ്ബർ തൊട്ടത്തിൽ പരിശോധനയിൽ ആണ് വൻതോതിൽ മാലിന്യ ശേഖരം കണ്ടെത്തിയത്.

തുടർന്ന് ഇന്ന് ബ്ലോക്ക് ഓഫിസിൽ കളക്ടറും ഡി എം ഒ യും പങ്കെടുത്ത അടിയന്തരം യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി പഞ്ചായത്തംഗമായ ജെസി കുര്യൻ താമസിക്കുന്നത് മാലിന്യകൂമ്പാരത്തിന് സമീപം ആയിട്ടു പോലടം മാലിന്യ ശേഖരണം നടത്തുന്ന കാര്യം ശ്രദ്ധയിപെട്ടിട്ടില്ലെന്നാണ് ഇവർ പറയുന്നത്. ഇവർക്ക് മനസ് അറിവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എത്രയും വേഗം മാലിന്യം അവിടെ നിന്നും മാറ്റണമെന്നും സ്ഥല ഉടമക്കക്കും വാടകക്കാരനുമെതിരെ ക്രിമിനൽ കേസുകൾ എടുക്കണമെന്നും നാട്ടുകാർ ആവിശ്യപ്പെടുന്നു.

Hot Topics

Related Articles