ചിങ്ങവനം കേളമംഗലം ഗ്രൂപ്പ് തട്ടിപ്പ്; കേളമംഗലം ഗ്രൂപ്പ് ഉടമയായ സജിത്ത് ഒളിവിൽ; പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി നിക്ഷേപകർ; സ്വർണ്ണം പണയം വച്ചവരും ആശങ്കയിൽ ; പണയം വച്ച സ്വർണം തിരികെ എങ്ങിനെ എടുക്കുമെന്ന ഭീതിയിൽ സാധാരണക്കാർ

കോട്ടയം: ചിങ്ങവനം കേളമംഗലം ഗ്രൂപ്പ് തട്ടിപ്പിൽ ചിങ്ങവനം പൊലീസ് കേസെടുത്തതോടെ സ്ഥാപന ഉടമ സജിത്ത് ഒളിവിൽ. ചിങ്ങവനം പന്നിമറ്റത്തെ കേളമംഗലം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസും കേളമംഗലം നിധി ലിമിറ്റഡിന്റെ ആസ്ഥാന മന്ദിരവും പൊലീസ് അടച്ചു പൂട്ടിയിട്ടുണ്ട്. മാസങ്ങളോളമായി തുടർന്ന കേളമംഗലം ഗ്രൂപ്പിന്റെ തട്ടിപ്പ് സംബന്ധിച്ചുള്ള വിവരങ്ങൾ ജാഗ്രത ന്യൂസ് ലൈവ് ആണ് പുറത്ത് കൊണ്ടു വന്നത്. ജാഗ്രത ന്യൂസ് ലൈവ് വാർത്ത പുറത്ത് വിട്ടതിന് പിന്നാലെ മലയാള മനോരമ ഇന്ന് ഈ വാർത്ത ഒരു കോളത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisements

ഇതിനിടെ കേളമംഗലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ സ്വർണം പണയം വച്ചവരും ആശങ്കയിലാണ്. സ്ഥാപനം അടച്ചു പൂട്ടിയതോടെ തങ്ങളുടെ സ്വർണം എങ്ങിനെ തിരികെ ലഭിക്കും എന്ന ആശങ്കയാണ് ഇവർക്ക് ഉള്ളത്. പണയം വച്ച സ്വർണം തിരികെ ലഭിക്കുന്നതിനായി ഇവരിൽ പലരും സജിത്തിനെ നേരത്തെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ സമയം ഉടൻ തന്നെ, രണ്ടാഴ്ചയ്ക്കുള്ളിൽ തരാം എന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടർന്ന് പലരും പന്നിമറ്റത്തെ ഓഫിസിൽ എത്തി. എന്നാൽ, ജീവനക്കാരിൽ നിന്നും നല്ല സമീപനമല്ല ഉണ്ടായതെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കേളമംഗലത്തിന്റെ നിക്ഷേപകർക്ക് ഒപ്പം സ്വർണം പണയം വച്ചവരും പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനിടെ കേളമംഗലം ഗ്രൂപ്പിൽ പണം നിക്ഷേപിച്ച 200 ഓളം ആളുകൾ പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിട്ടുണ്ട്. ചിങ്ങവനം പൊലീസിൽ ഇവരുടെ പരാതിയിൽ നിലവിൽ ആറു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കോടതിയെ സമീപിക്കാനും നിയമപരമായി മുന്നോട്ടു പോകാനുമാണ് നിക്ഷേപകരുടെ ആലോചന. ഇത് കൂടാതെ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകി സജിത്തിനെതിരെ കർശന നിയമനടപടി സ്വീകരിക്കാനും ഇവർ ആലോചിക്കുന്നുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.