സ്വന്തം ലേഖകൻ
കോഴിക്കോട്: കേരളം പ്രതിവര്‍ഷം ഉപയോഗിക്കുന്നത് 15,000 കോടിയുടെ അലോപ്പതി മരുന്നുകള്‍. എന്നാല്‍ കേരളത്തിലെ മരുന്നിന്റെ ഉത്പാദനം 220 കോടിയുടേത് മാത്രം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതില്‍ ഗണ്യമായ പങ്കും ഉത്പാദിപ്പിക്കുന്നത് ആലപ്പുഴ കേന്ദ്രമായുള്ള കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ വിതരണത്തിനാണ് ഈ മരുന്ന് ഉപയോഗിക്കുന്നത്. 200 കോടിയോളം ഗ്രാന്റ് മരുന്നുകളുടെ ഉത്പാദനത്തിനായി സര്‍ക്കാര്‍ വിനിയോഗിക്കുന്നുണ്ട്.
കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്റ്റ്സ് അസോസിയേഷൻ കൈനോ ഫാര്‍മ എന്ന പേരില്‍ ജനറിക് മരുന്നുകള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അഞ്ച് കോടിയുടെ മരുന്നുകളാണ് പ്രതിവര്‍ഷം ഈ സ്ഥാപനം നിര്‍മിക്കുന്നത്. ലോകാരോഗ്യസംഘടനയുടെ അംഗീകാരമുള്ള സ്ഥാപനത്തിന് മൊത്തം 32 ഉത്പന്നങ്ങളുണ്ട്. എന്നാൽ സ്വകാര്യമേഖല ഫർമകൾ കേരളത്തില്‍ വിരലിലെണ്ണാവുന്നവ മാത്രമേയുള്ളൂ.
ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെയും ഇതര സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ബ്രാൻഡുകളുടെയും കുത്തൊഴുക്കാണ് കേരളത്തിലേക്ക്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, തെലങ്കാന, ഹിമാചല്‍, സിക്കിം എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകളാണ് കേരളത്തില്‍ കൂടുതലായും ഉപയോഗിക്കുന്നത്. ഇവിടെ മരുന്ന് ഉത്പാദിപ്പിച്ചാല്‍ വിലക്കുറവ്, ലഭ്യത, ഗുണനിലവാരം എന്നിവ ഉറപ്പാവും. കേരളത്തില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങളുണ്ടാവും.
ജീവൻരക്ഷാ ഉപകരണങ്ങളും മെഡിക്കല്‍ സഹായ ഉപകരണങ്ങളും രോഗ നിര്‍ണയ ഉപകരണങ്ങളും മറ്റും നിര്‍മിക്കുന്നതില്‍ കേരളം മുൻനിരയിലാണ്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിന്റെ 20 ശതമാനം കേരളത്തിലാണ്.
എന്നാൽ മരുന്ന് ഉത്പാദനത്തില്‍ നാം പിന്നിലാണെന്നത് ശരിയാണ്. ഇതിനു പരിഹാരമായി മരുന്ന് ഉത്പാദനത്തിന് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രണ്ടു വര്‍ഷത്തിനകം വൻകിട ഫാര്‍മ സ്ഥാപനം ആരംഭിക്കും. ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.