കേരള കോൺഗ്രസിൽ പിളർപ്പിൻ്റെ കാലം കഴിഞ്ഞു : കെ എം മാണിയുടെ പൈതൃകം കേരള കോൺഗ്രസ് നേതൃത്വത്തിന് : മന്ത്രി റോഷി അഗസ്റ്റിൽ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽ പിളർപ്പിൻ്റെ കാലം അവസാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ. കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ ഭാവി എന്താണ് എന്ന് തീരുമാനിക്കുന്നത് ആരാണ്. കേരള കോൺഗ്രസ് നേതൃത്വം കെ എം മാണിയുടെ പൈതൃകം പേറി ഒറ്റക്കെട്ടായി നിൽക്കുകയാണ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ മാണിസത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ നടത്തിയ സംസ്ഥാന തല സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോൺഗ്രസിനെ ഓർത്ത് ചിലർ കണ്ണീർ പൊഴിക്കുകയാണ്.

Advertisements

കേരള കോൺഗ്രസിൻ്റെ രാഷ്ട്രീയ ഭാവി എന്താണ് എന്നാണ് അവർ ചർച്ച ചെയ്യുന്നത്. കേരള കോൺഗ്രസ് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് പോകും. കെ. എം മാണിയെയും കേരള കോൺഗ്രസിനെയും അകറ്റി നിർത്തിയതിൻ്റെ ഫലമാണ് രണ്ടാം പിണറായി സർക്കാർ. കാലഘട്ടത്തിൻ്റെ അനിവാര്യതയാണ് മാണി സം. കെ എം മാണിയുടെ പാർട്ടിയെ മുന്നണിയിൽ വേണ്ട എന്ന് പറയാൻ ആർക്കും ഇന്ന് ധൈര്യമില്ലന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസിൽ ഇനി ഒരു പിളർപ്പ് ഉണ്ടാകില്ലന്ന് കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ തോമസ് ചാഴികാടൻ പറഞ്ഞു. കെ എം മാണിയുടെ ഓർമ്മയാണ് കേരള കോൺഗ്രസിനെ ചേർത്ത് നിർത്തുന്നത് എന്നും അദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡൻ്റ് സിറിയക് ചാഴികാടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മാണിസത്തിൻ്റെ കാലിക പ്രസക്തി എന്ന വിഷയത്തിൽ ഡോ. കുര്യാസ് കുമ്പളക്കുഴി പ്രബന്ധ അവതരണം നടത്തി. അഡ്വ:അലക്സ് കോഴിമല, പ്രൊഫ: ലോപ്പസ് മാത്യു, വിജി എം തോമസ്,ബേബി ഉഴുത്തുവാൽ, സാജൻ തൊടുക,എബ്രഹാം സണ്ണി,ഷേയ്ക്ക് അബ്ദുള്ള,ബിറ്റു വൃന്ദാവൻ ദീപക് മാമ്മൻ മത്തായി,റോണി വലിയപറമ്പിൽ,സുനിൽ പയപ്പള്ളിൽ, അജിത സോണി, ടോബി തൈപ്പറമ്പിൽ, സിജോ പ്ലത്തോട്ടം, ആൽവിൻ ജോർജ്,ബ്രൈറ്റ് വട്ടനിരപ്പേൽ, എസ് അയ്യപ്പൻപിള്ള,ജോമോൻ പൊടിപാറ, ജോഷ്വാ രാജു, റനീഷ് കാരിമാറ്റം, ടിബിൻ വർഗീസ്,ലയന മോഹൻ,സച്ചിൻ ജയിംസ്, നോബി ഡൊമിനിക് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.