കേരള കോൺഗ്രസ്  കേര കർഷക സൗഹൃദ സംഗമം സംസ്ഥാന തല സംഗമത്തിന്‌  നാളെ സെപ്റ്റംബർ രണ്ടിന് തുടക്കം 

വൈക്കം: ഒരു വർഷം നീണ്ടു നിന്ന കേരള കോൺഗ്രസ്  കേര കർഷക സൗഹൃദ സംഗമങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള  സംസ്ഥാന തല സംഗമം നാളെയും മറ്റന്നാളുമായി  വൈക്കത്ത് നടക്കും. ടൗണിലെ കേര കർഷക പുരയിടത്തിൽ തെങ്ങിൻ തൈ നാട്ടു കൊണ്ട് നാളെ 10.30നു  ചെയർമാൻ  പി.ജെ. ജോസഫ് ഉദ്‌ഘാടനം ചെയ്യും. ഡെപ്യൂട്ടി ചെയർമാനും കേര കർഷക സംഗമത്തിന്റെ ചീഫ് കോ. ഓർഡിനേറ്ററുമായ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിക്കും. 

Advertisements

പാർട്ടി നേതാക്കളും  പ്രവർത്തകരും കേര കർഷകരും പങ്കെടുക്കുമെന്ന് സംഘാടക സമിതി കൺവീനർ പോൾസൺ ജോസഫ് അറിയിച്ചു. സമാപന സമ്മേളനം  മറ്റന്നാൾ രണ്ടിനു നടക്കും.  കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ 99 സംഗമങ്ങളുടെ സമാപനം കുറിച്ചുകൊണ്ടാണ് നൂറാമത്തെ ഈ സംഗമം സംഘടിപ്പിച്ചിട്ടുള്ളത്.

Hot Topics

Related Articles