കോട്ടയം: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന അപകടകാരികളായ വന്യജീവികളെ കൊന്നൊടുക്കുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകണമെന്ന് കേരള കോൺഗ്രസ് എം ഉന്നതകാര സമിതി അംഗം പ്രൊഫ. കെ ഐ ആന്റണി ആവശ്യപ്പെട്ടു. കേന്ദ്ര വനം വന്യജീവി നിയമം പൊളിച്ചെഴുതി കർഷകനും കൃഷിയ്ക്കും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വണ്ണപ്പുറത്ത് നടന്ന കർഷക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1972ലെ കേന്ദ്ര വനം വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ എംഎൽഎമാരും പാർട്ടി സംസ്ഥാന നേതാക്കളും മാർച്ച് 27ന് ഡൽഹിയിൽ പാർലമെൻറ് മാർച്ചും ധർണ്ണയും നടത്തുകയാണ് 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ അപ്രായോഗികമായ ചട്ടങ്ങൾ ജനങ്ങൾക്ക് പ്രതികൂലമായി മാറിയിരിക്കുകയാണ് സ്വയരക്ഷയ്ക്ക് വേണ്ടിവന്നാൽ മനുഷ്യന് മറ്റൊരാളെ കൊല്ലുവാനുള്ള നിയമപരിരക്ഷ പോലും ഐപിസി പ്രകാരം ഭരണഘടന ഉറപ്പാക്കുന്ന നമ്മുടെ രാജ്യത്ത് വന്യജീവിയെ ആത്മരക്ഷാർത്ഥം കൊലപ്പെടുത്തിയാൽ ശിക്ഷാർഹനായി മാറുന്ന നിയമത്തിന് ഭേദഗതി കൊണ്ടുവരുവാൻ സർക്കാർ തയ്യാറാകണമെന്ന് കെ . ഐ ആൻറണി ആവശ്യപ്പെട്ടു. വന്യമൃഗത്തിന് എവിടെയാണ് സുരക്ഷ നൽകേണ്ടത് എന്നത് സംബന്ധിച്ച കൃത്യമായ ഒരു നിർവചനവും നിയമത്തിൽ ഇല്ല എന്ന് മാത്രമല്ല വന്യമൃഗം എന്നത് സംബന്ധിച്ച് നിയമത്തിൽ വ്യാഖ്യാനവും ഇല്ല. വനത്തിനുള്ളിൽ വന്യജീവികൾക്ക് സംരക്ഷണം നൽകുന്നതിന് മാത്രം ലക്ഷ്യം വച്ച് നടപ്പിലാക്കിയ ഈ നിയമം ഇപ്പോൾ തികഞ്ഞ ജനവിരുദ്ധ ചട്ടങ്ങൾ ഉള്ള ഒരു നിയമമായി മാറിയിരിക്കുകയാണ്. ഈ നിയമം കാലോചിതമായി പരിഷ്കരിക്കാത്തത് മൂലം വനത്തിനുള്ളിൽ മാത്രം നിലനിൽക്കേണ്ട ഒരു നിയമം വനത്തിന് പുറത്തുള്ള ജനവാസ മേഖലകളിലും നടപ്പാക്കാൻ സർക്കാരും ഭരണകൂട സംവിധാനങ്ങളും നിർബന്ധിതരായി തീരുന്നു. ഇത് കാരണമാണ് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്കും പ്രാദേശിക സർക്കാരുകൾക്കും കഴിയാത്തത്. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഭരണഘടന ഉറപ്പാക്കുന്ന ഒന്നാണ് വന്യ ജീവി ആക്രമണത്തെപ്രതിരോധിക്കാൻ ദുരന്തനിവാരണ നിയമം ഉപയോഗിച്ച് ജനങ്ങൾക്ക് പൂർണ്ണ സുരക്ഷ നൽകണമെന്ന് ആവശ്യമാണ് കേരള കോൺഗ്രസ് എം ഉന്നയിക്കുന്നത്. ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊലപ്പെടുത്തുവാനും അവയെ പ്രതിരോധിക്കുവാനും ദുരന്ത നിവാരണ നിയമം വഴി പോലീസിനും റവന്യൂ വകുപ്പിനും കൂടുതൽ അവകാശങ്ങൾ ലഭിക്കും. അതുവഴി ജനങ്ങൾക്ക് സുരക്ഷ ഉറപ്പു വരുത്തുവാനും കഴിയും. വനനിയമത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ കൊണ്ടുവരുവാൻ കേന്ദ്രസർക്കാർ അടിയന്തരമായി തയ്യാറാകണം. ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വിഘാതമായി നില്‍ക്കുകയാണ് കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ചട്ടങ്ങള്‍. ഇവ ഭേദഗതി ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം മുഖം തിരിഞ്ഞ് നില്‍ക്കുകയാണ്. ജനവാസ മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന വന്യമൃഗങ്ങള്‍ ഏത് നിമിഷവും ജീവനെടുക്കുമെന്ന ഭയാശങ്കയിലാണ് മലയാളികള്‍ ജീവിക്കുന്നത്.പതിറ്റാണ്ടുകളിലെ അധ്വാനത്തിലൂടെ മലയോര കര്‍ഷകര്‍ കെട്ടിപ്പടുത്ത കാര്‍ഷിക ‘ ഭൂമിയും കിടപ്പാടവും സമ്പാദ്യവുമെല്ലാം അവര്‍ക്ക് നഷ്ടപ്പെടുന്ന അത്യന്തം ഗൗരവതരമായ അവസ്ഥയിലൂടെയാണ് കേരളം കടന്നു പോകുന്നത്.
1972ലെ കേന്ദ്ര വന നിയമം നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാരിന് വന്യജീവി ആക്രമണത്തിന് ഇരയാകുന്ന ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാൻ നിവൃത്തിയില്ല. അതിനാൽ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുവാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരിരക്ഷ ലഭിക്കണം, കൂടാതെ ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണകാരികളായി ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുവാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകുവാനും നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ തയ്യാറാകണം.അതിനായി 1972ലെ വനം വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണം ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേരള കോൺഗ്രസ് എം മാർച്ച് 27 ന് പാർലമെൻറ് മാർച്ച് നടത്തുന്നത്. ഇതിനു മുന്നോടിയായി കേരളത്തിലെ 13 ജില്ലകളിലും മലയോര ജാഥ നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനും ജാതിമത ചിന്തകൾക്ക് അതീതമായി കർഷകർ ഒറ്റക്കെട്ടായി നീങ്ങിയെങ്കിൽ മാത്രമേ സാമൂഹ്യനീതി നടപ്പാകു. ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരുവാൻ കൂടുതൽ സഹായിക്കുന്ന ഇടതുപക്ഷ ചിന്തകളും പ്രവർത്തനങ്ങളുമായി കേരള കോൺഗ്രസ് മുന്നോട്ടു പോകുമെന്നും ആൻറണി പറഞ്ഞു. വണ്ണപ്പുറം മണ്ഡലം പ്രസിഡണ്ട് മനോജ് മാമല അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോഗത്തിൽ പാർട്ടി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ, രാഷ്ട്രീയകാര്യ സമിതി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാരിച്ചൻ നീറണാക്കുന്നേൽ, കർഷക യൂണിയൻ എം സംസ്ഥാന പ്രസിഡണ്ട് റെജി കുന്നംകോട്ട്, പാർട്ടി ജില്ലാ സെക്രട്ടറി ജെയിംസ് മ്ല്യാക്കുഴി. ജിൻസൺ വർക്കി,ജയകൃഷ്ണൻ പുതിയെടത്ത്, ബെന്നി പ്ലാക്കൂട്ടം, അപ്പച്ചൻ ഓലിക്കരോട്ട്, അഡ്വ . മധു നമ്പൂതിരി,അംബിക ഗോപാലകൃഷ്ണൻ,സെബാസ്റ്യൻ ആടുകുഴി, ജോൺ കാലായിൽ, ജോസി വേളാചേരി സുരേന്ദ്രൻ പി.ജി, ബിജു ഇല്ലിക്കൻ, റോയ്സൺ കുഴിഞാലിൽ,ജോണി മുണ്ടക്കൽ, ഡെൻസിൽ വെട്ടികുഴിച്ചാലിൽ, ജോസ് മാറാട്ടിൽ, ജോസ് ഈറ്റക്കക്കുന്നേൽ, തങ്കച്ചൻ മരോട്ടിമൂട്ടിൽ, അബ്രാഹം അടപ്പൂർ, ജെഫിൻ കൊടുവേലിൽ, സാംസൺ അക്കക്കാട്ട്, ജോസ് പാറപ്പുറം,കുഞ്ഞുമോൻ വെട്ടിക്കുഴിച്ചാലിൽ. സ്റ്റാൻലി കരിന്തോളിൽ ശ്രീജിത്ത് ഒളിയറക്കൽ, അനു ആൻ്റണി തുടങ്ങിയവർ പ്രസംഗിച്ചു.