ഫോട്ടോ: മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി)യുടെ ആഭിമുഖ്യത്തിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമരപ്രഖ്യാപന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
വൈക്കം:മത്സ്യതൊഴിലാളി ഫെഡറേഷൻ (എഐടിയുസി)യുടെ ആഭിമുഖ്യത്തിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമരപ്രഖ്യാപന സമ്മേളനം നടത്തി. വൈക്കം ചെത്ത് തൊഴിലാളി യൂണിയൻ ഹാളിൽ നടന്ന സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡൻ്റ് ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.സ്വദേശ വിദേശ കോപ്പറേറ്റുകൾ കടലിൽ മണൽ ഖനനം നടത്താൻ നടത്തുന്ന നീക്കത്തെ ചെറുത്തു തോൽപിച്ചില്ലെങ്കിൽ മത്സ്യ തൊഴിലാളികളുടെ നിലനിൽപ് അപകടത്തിലാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ടി.ജെ. ആഞ്ചലോസ് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സ്യബന്ധനത്തിന് പറ്റാത്ത നിലയിലേക്ക് കായലുകൾ മാറുകയാണെന്നും തണ്ണീർമുക്കം ബബണ്ട് പരീക്ഷണ അടിസ്ഥാനത്തിൽ ഒരു വർഷം തുറന്നിടണമെന്നും സമ്മേളനംആവശ്യപ്പെട്ടു.
മത്സ്യ തൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി
ടി.രഘുവരൻ അധ്യക്ഷത വഹിച്ചു.ടി.എൻ.രമേശൻ, എം.ഡി.ബാബുരാജ്, സാബു പി.മണലൊടി, എലിസബത്ത് അസീസി, അഡ്വ.എം.കെ.ഉത്തമൻ, ഡി.ബാബു,വി.സി.മധു, വി.ഒ.ജോണി,കെ.സി. രാജീവ്,ഒ.കെ.മോഹനൻ, കെ.എസ്. രത്നാകരൻ തുടങ്ങിയവർ പങ്കെടുത്തു.