ഏറ്റുമാനൂർ : കേരള ലോട്ടറി സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ പറഞ്ഞു. ഒരു കോടി എട്ട് ലക്ഷം ലോട്ടറി വില്കുന്ന കേരളത്തിൽ വെറും 2 ലക്ഷത്തി എഴുപതിനായിരം പേർക്ക് മാത്രമാണ് പ്രൈസ് ലഭിക്കുന്നത്. 35 ലക്ഷം ലോട്ടറി വിറ്റിരുന്ന സമയത്ത് ഇതിൻ്റെ ഇരട്ടി പ്രൈസ് കേരള സർക്കാർ നൽകിയിരുന്നു. ലോട്ടറി എണ്ണം നാല് ഇരട്ടിയായി വർദ്ധിപ്പിക്കുകയും, 30 രൂപയുടെ ലോട്ടറി 40 രുപയാക്കിയെന്ന് മാത്രമല്ല തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന കമ്മിഷൻ തുക 29% നിന്നും 25.5% കുറച്ചു. സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചില്ലെങ്കിൽ ഈ മേഖല നിന്നു പോകമെസം അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര് നടന്ന കേരള ലോട്ടറി ഏജൻ്റ്സ് ആൻ്റ് സെല്ലേഴ്സ് അസ്സോസിയേഷൻ നിയോജക മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സംസ്ഥാന പ്രസിഡൻ്റ് തോമസ് കല്ലാടൻ. ലോട്ടറി മേഖല നിലനില്കണമെങ്കിൽ സമ്മാനങ്ങളുടെ എണ്ണം അടിയന്തിരമായി വർദ്ധിപ്പിക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.മുൻ കാലളിലെപ്പോലെ 10 ലോട്ടറിക്ക് ഒരു ഗ്യാരൻ്റി പ്രൈസ് സംവിധാനം പുന:സ്ഥാപിക്കണം, അനാവശ്യ മാനദണ്ഡങ്ങൾ പറഞ്ഞ് തൊഴിലാളികൾക്ക് ഓണം ബോണസ്സ് നൽകാതിരുന്ന നടപടി പിൻവലിക്കണം, ലോട്ടറി നറുക്കെടുപ്പ് സുതാര്യമാക്കണം, ഞായറാഴ്ച അവധി ദിനമാക്കാൻ ഞായർ ലോട്ടറി നിർത്തലാക്കുക, സ്ലാബ് സമ്പ്രദായം നിർത്തലാക്കി എല്ലാവർക്കും ലോട്ടറി ലഭ്യമാക്കുക, തെരുവോരത്ത് ലോട്ടറി വില്ക്കുന്ന തൊഴിലാളികൾക്ക് തൊഴിൽ സംരക്ഷണം ഉറുപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ പ്രമേയം സമ്മേളനം പാസ്സാക്കി. നിയോജക മണ്ഡലം പ്രസിഡൻ്റ് വിഷ്ണു ചെമ്മുണ്ടവള്ളി അധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡൻ്റ് കെ.ജി.ഹരിദാസ് മുഖ്യ പ്രഭാക്ഷണം നടത്തി. എസ്.സുധാകരൻ നായർ, ശശി തുരുത്തുമ്മേൽ, ബിജുകുമുള്ളൻ കാലാ, ബിജു നാരായണൻ, റ്റി.ജോൺസൺ, ടോമി മണ്ഡപം, ആദിത്യൻ, കെ.എസ് രാധാകൃഷ്ണൻ, ബന്നി ജയിംസ്, ഗിരിജ കെ.എം തുടങ്ങിയവർ പ്രസംഗിച്ചു.