വൈക്കം:വിദ്യാഭ്യാസ കായിക സാംസ്കാരിക രംഗങ്ങളിൽ മികവുതെളിയിച്ച പ്രതിഭകളെ വൈക്കം ടൗൺ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. റോട്ടറി ഡിസ്ട്രിക് ഗവർണർ സുധിജബ്ബാറിൻ്റെ ക്ലബ്ബ് സന്ദർശനത്തോടനുബന്ധിച്ചാണ് പുരസ്ക്കാര സമർപ്പണം നടത്തിയത്. ക്ലബ്ബ് പ്രസിഡൻ്റ് ജോയി മാത്യു അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരനും തലയോലപ്പറമ്പ് മുഹമ്മദ് ബഷീർ സ്മാരക സ്കൂളിലെ 10ക്ലാസ് വിദ്യാർഥിയും ഫുട്ബോൾ വ സ്റ്റേറ്റ് താരവുമായ ആദിഷ് സന്തോഷ്, പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അഞ്ജന ഹരികൃഷ്ണൻ, ഉപന്യാസരചനയിൽ ഒന്നാം സ്ഥാനം നേടിയ നിധി ജീവൻ,കായികാധ്യാപകൻ ജോമോൻജേക്കബ് എന്നിവരെയാണ് ആദരിച്ചത്.വിവിധ മേഖലകളിൽ സർവീസ് പ്രോജക്ടുകൾ നടപ്പാക്കിയ ടൗൺ റോട്ടറി ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഗവർണർ സുധി ജബ്ബാർ ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. യോഗത്തിൽ അസിസ്റ്റന്റ് ഗവർണർ ജോഷ് ജോസഫ്, റോട്ടറി അംഗങ്ങളായ ജീവൻ ശിവറാം,എൻ.വി. സ്വാമിനാഥൻ,വിൻസെൻ്റ് കളത്തറ,ഡോ.ജി. മനോജ്, സെക്രട്ടറി കെ.എസ്. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
വൈക്കം ടൗൺ റോട്ടറി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിച്ചവരെ അനുമോദിച്ചു ; റോട്ടറി ഡിസ്ട്രിക് ഗവർണർ സുധിജബ്ബാർ ഉദ്ഘാടനം ചെയ്തു
