കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിൻറേയും കോട്ടയം ജില്ലാ റസ്ലിംഗ് അസ്സോസിയേഷന്റേയും സംയുക്താഭിമുഖ്യത്തിൽ 9 -മത് ഡ15 ആൺകുട്ടികളുടേയും (ഫ്രീസ്റ്റൈൽ & ഗ്രീക്കോറോമൻ) പെൺകുട്ടികളുടേയും സംസ്ഥാന ഗുസ്തിമത്സരം കോട്ടയം സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.നവംബർ 29-ന് രാവിലെ 11- മണിക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കളുടെ അദ്ധ്യക്ഷതയിൽ ബഹു കേരള സഹകരണ, തുറമുഖ, ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജോസ്. കെ മാണി എം. പി കോമ്പറ്റീഷൻ സുവനീർ പ്രകാശനം ചെയ്യും.
ഈ സമ്മേളനത്തിൽ ണഎക കോമ്പറ്റീഷൻ ഡയറക്ടറും ജൂറിയുമായ പി പ്രസൂദ് മുഖ്യാതിഥിയായിരിക്കും. വൈകിട്ട് ബഹു. കേരള ജലവിഭവവകുപ്പു മന്ത്രി റേഷി അഗസ്റ്റ്യൻ വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുന്നതുമാണ്. നവംബർ 30 നു നടക്കുന്ന ഫ്രീസ്റ്റൈൽ മത്സരങ്ങൾ കോട്ടയം ജില്ലാ റസ്ലിംഗ് അസ്സോസി യേഷൻ പ്രസിഡണ്ട് അവിനാഷ് ജെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കേരള ഗവൺമെന്റ് ചീഫ് വിപ്പ് പ്രൊഫ. ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. വൈകിട്ട് കേരള സ്പേർട്സ് കൗൺസിൽ പ്രസിഡണ്ട് യു. ഷറഫലി വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കുന്നതുമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡിസംബർ 1നു നടക്കുന്ന ഗ്രീക്കോറോമൻ മത്സരങ്ങൾ കോട്ടയം ജില്ലാ റസ്ലിംഗ് അസ്സോ സിയേഷൻ പ്രസിഡണ്ട് അവിനാഷ് ജെ മാത്യുവിന്റെ അദ്ധ്യക്ഷതയിൽ മുൻ കോട്ടയം എം. പി. തോമസ് ചാഴികാടൻ ഉദ്ഘാടനം ചെയ്യുന്നതും കേരളബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഫിലിപ്പ് കുഴികുളം സമ്മാനദാനം നിർവ്വഹിക്കുന്നതുമാണ്.
വിശിഷ്യ സാന്നിദ്ധ്യമായി വിവിധ പൗരപ്രമുഖരും സാമൂഹ്യപ്രവർത്തകരും പങ്കെടുക്കുന്നു. കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി 1000- പരം ആൺകുട്ടികളും പെൺകുട്ടികളും ഈ ഗോദയിൽ ഏറ്റുമുട്ടുന്നു.