കണ്ണൂർ: തീവണ്ടികളുടെ വേഗം 130 കിലോമീറ്ററാക്കാൻ റെയില്‍വേ പ്രവൃത്തി വേഗത്തിലാക്കുന്നു. കേരളത്തില്‍ അടിസ്ഥാനവേഗം 110 കിലോമീറ്ററുള്ള കോഴിക്കോട്-മംഗളൂരു ട്രാക്ക് 130 കിലോമീറ്റർ വേഗത്തിന് സജ്ജമായി.ഷൊർണൂർ-കോഴിക്കോട് ഉടൻ 130-ലേക്ക് എത്തും. ഷൊർണൂർ-മംഗളൂരു പാതയില്‍ പാളങ്ങളുടെ ഉറപ്പും ഘടനയും പരിശോധിക്കുന്ന ഓസിലേഷൻ മോണിറ്ററിങ് സിസ്റ്റം (ഒഎംഎസ്) വാഹനം മുഖേന വേഗപരിശോധന നടത്തി.
തിരുവനന്തപുരം-കായംകുളം, കായംകുളം-എറണാകുളം (ആലപ്പുഴ വഴി) രണ്ടു സെക്ഷനിലും അടിസ്ഥാനവേഗം 110 ആയി. ഇന്ത്യയിലെ 68 ഡിവിഷനുകളില്‍ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകള്‍ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനില്‍ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് നൂറിലെത്തിക്കാനാണ് ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വേഗം കൂട്ടാൻ നടപ്പാക്കുന്ന പ്രവൃത്തികള്‍
പാളങ്ങളില്‍ മൂന്നാം സിഗ്നല്‍ (ഡബിള്‍ ഡിസ്റ്റന്റ്) പ്രവൃത്തി.
ലൂപ്പ് ലൈനില്‍ വേഗവർധനയ്ക്ക് (30 കിമീയില്‍നിന്ന് 50 കിമീ) തിക്ക് വെബ് സ്വിച്ച് (ടിഡബ്ല്യുഎസ്) സ്ഥാപിക്കുന്നു
പാളംമാറ്റല്‍- 13 മീറ്റർ ചെറുപാളങ്ങള്‍ക്ക് പകരം കാല്‍ കിലോമീറ്ററോളം (260 മീറ്റർ) നീളമുള്ള ഒറ്റപ്പാളം. ഉരുക്ക് പാളത്തിന്റെ ഭാരം ഒരുമീറ്ററിന് 60 കിലോ. നിലവില്‍ 52 കിലോ.
വളവ് നിവർത്തല്‍-ഷൊർണൂർ-മംഗളുരു സെക്ഷനില്‍ (307 കിമീ) 288 വളവുകള്‍. തിരുവനന്തപുരം-ഷൊർണൂർ പാതയില്‍ 76 ചെറിയ വളവുകള്‍. പ്രവൃത്തി തുടങ്ങി. ചിലത് രൂപരേഖയില്‍.
വേഗം കുറയുന്നിടത്ത് ശ്രദ്ധ
കേരളത്തില്‍ ഏറ്റവും വേഗക്കുറവുള്ള എറണാകുളം ജങ്ഷൻ-വള്ളത്തോള്‍ നഗർ റെയില്‍ ഇടനാഴിയില്‍ (103 കിലോമീറ്റർ) ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനം പുരോഗമിക്കുകയാണ്. ഇതു സജ്ജമായാല്‍ വണ്ടികള്‍ പിടിച്ചിടില്ല. തീവണ്ടികളുടെ ഇടവേള പരമാവധി കുറയും.
കുറ്റിപ്പുറം-പള്ളിപ്പുറം സെക്ഷനില്‍ നിലവിലുള്ള വേഗം. 85-90 കിമീ. തടസ്സം വളവ്. നികത്താൻ നിർദേശം.
അമ്ബലപ്പുഴ-എറണാകുളം (ആലപ്പുഴ വഴി) ഒറ്റലൈൻ (70 കിമീ). വണ്ടി പിടിച്ചിടുന്നു. പ്രവൃത്തി വേഗത്തില്‍.
നിലവിലെ വേഗം
റെയില്‍ റൂട്ട്- കിലോമീറ്റർ – വേഗം(കിമീ)
തിരുവനന്തപുരം-കായംകുളം – 105 – 110
കായംകുളം-എറണാകുളം – 100 – 110(ആലപ്പുഴ വഴി)
കായംകുളം-എറണാകുളം – 115 – 100(കോട്ടയം വഴി)
എറണാകുളം-ഷൊർണൂർ – 107 – 80
ഷൊർണൂർ-കോഴിക്കോട് – 86 – 110
കോഴിക്കോട്-മംഗളൂരു – 221 – 110