ജനാധിപത്യ പാർട്ടികളെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടിയുംവഖഫ് വിഷയത്തിൽ ഒന്നും മിണ്ടാത്തത് കടുത്ത അനീതിയാണ്; സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ

കോട്ടയം: ഭരണഘടനാവിരുദ്ധ വഖഫ് ബില്‍ സവർണ വൽക്കാരിക്കാനുള്ള സംഘപരിവാരത്തിൻ്റെ
ഗൂഢാലോചനക്കെതിരെ എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വമ്പിച്ച റാലിയും സംഗമവും ഭരണഘടനാ വിരുദ്ധ വഖഫ് ബില്ല് കത്തിച്ചുള്ള പ്രതിഷേധവുംനടന്നു.

Advertisements

എസ് ഡി പി ഐ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദിൻ്റെ അധ്യക്ഷതയിൽ നടന്ന സംഗമം സംസ്ഥാന ഉപാധ്യക്ഷൻ തുളസീധര പള്ളിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വശീയ വാദികളുടെ കടുത്ത കിരാതമായ ചുവടു ചെപ്പാണ് വഖഫ് ഭേദഗതിനിയമം .സാമുഹിക നന്മക്ക് ഉപയോഗപ്പെടുത്തേണ്ട സ്വത്തു വകകൾ നിയമത്തിൻ്റെ പഴുതുപയോഗിച്ച് കവർച്ച ചെയ്യുന്നതിനുള്ള ഗൂഢതന്ത്രമാണ് പുതിയ നിയമഭേദഗതിക്കു പിന്നിൽ. രാജ്യത്തിൻ്റെ മഹത്തായ ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും കവർന്നെടുക്കുകയാണ് സംഘപരിവാർ ഭരണകൂടം. ഇതിനെതിരെ ശക്തമായ ജനാധിപത്യ പോരാട്ടങ്ങൾക്ക് ഇവിടെത്തെ ജനാധിപത്യപാർട്ടികളെന്ന് അവകാശപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടികളും ഇതിനെതിരെ ശബ്ധിക്കാത്തത് കടുത്തഅനീതിയാണെന്നും ഈ സമരത്തിന്എസ് ഡിപിഐ വിജയം കാണുന്നതിനായി ഏതറ്റംവരെയും പോകുമെന്നും ഇതിനായി മുഖ്യധാര പൗരസമൂഹം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് കോട്ടയം ഗാന്ധിസ്ക്വറിൽ നടന്ന സംഗമത്തിൽസംഘപരിവാർസർക്കാർ വംശീയ അജണ്ടയുടെ ഭാഗമയി കൊണ്ടുവന്നഭരണഘടനാവിരുദ്ധ വഖഫ് ബില്ല് പ്രതിഷേധ സൂചകമായി കത്തിച്ചു പ്രതിഷേധിച്ചു.എസ്ഡിപിഐജില്ലാ വൈസ് പ്രസിഡൻ്റ് മാരായ യു നവാസ്, അൽത്വാഫ് ഹസൻ, ജനറൽ സെക്രട്ടറി നിസാം ഇത്തിപുഴ, സെക്രട്ടറിമാരായ അമീർ ഷാജിഖാൻ, ഉവൈസ് ബഷീർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ നൗഷാദ് കൂനംന്താനം, നസീമ ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.