കെവിൻ്റെ നീനു വിവാഹിതയായി : തനിക്ക് ഒന്നും അറിയില്ലന്ന് വെളിപ്പെടുത്തി കെവിൻ്റെ പിതാവ്

കോട്ടയം: കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരകളായ കെവിനെയും ഭാര്യ നീനുവിനെയും ആരും മറക്കാൻ ഇടയില്ല. കോട്ടയം സ്വദേശിയായ കെവിനെ നീനുവിന്റെ സഹോദരനും സംഘവുമാണ് കൊലപ്പെടുത്തിയത്.2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയില്‍ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. നീനുവിന്റെ പിതാവ് ചാക്കോയടക്കം നാല് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.

Advertisements

ഭർത്താവിന്റെ മരണശേഷം നീനു കെവിന്റെ കുടുംബത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഉപരിപഠനത്തിനായി ബെംഗളൂരുവിലേക്ക് പോയി. അവിടെ എം എസ് ഡബ്ല്യു പഠിക്കുകയായിരുന്നു. എന്നാല്‍, അടുത്തിടെയാണ് കെവിന്റെ ഭാര്യ നീനു വീണ്ടും വിവാഹം കഴിച്ചുവെന്ന തരത്തിലുള്ള വാർത്തകള്‍ പുറത്തുവന്നത്. നീനു വിവാഹിതയായി എന്ന രീതിയില്‍ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ‘കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത്’- എന്നായിരുന്നു പ്രചരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതെല്ലാം വ്യാജമാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് കെവിന്റെ അച്ഛൻ. ‘നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടു തന്നെ ചോദിക്കണം’ എന്നും കെവിന്റെ അച്ഛൻ പ്രതികരിച്ചു. എം എസ് ഡ ബ്ല്യൂ പൂർത്തിയാക്കിയ നീനു ഇപ്പോള്‍ ജോലിയില്‍ പ്രവേശിച്ചെന്നാണ് വിവരം.

Hot Topics

Related Articles