കോട്ടയം: കേരള ഗവ.മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ വാർഷിക സ്റ്റേറ്റ് കോൺഫറൻസ് ജനുവരി 17 നും 18 നും 19 നുമായി കുമരകത്ത് നടക്കും. കുമരകം കെ.ടി.ഡി.സി വാട്ടർ സ്‌കേപ്പിലാണ് സമ്മേളനം നടക്കുക. 18 ന് രാവിലെ എട്ടിന് രജിസ്‌ട്രേഷൻ നടക്കും. 8.30 ന് പതാക ഉയർത്തലും ഉദ്ഘാടനവും നടക്കും. രാവിലെ 10 ന് മന്ത്രി വി.എൻ വാസവൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടു മുതൽ വാർഷിക ജനറൽ ബോഡി യോഗം ചേരും. വൈകിട്ട് അഞ്ചിന് മുൻകാല നേതാക്കളെ ആദരിക്കും. രാവിലെ 11 ന് പ്രധാന വേദിയിൽ കെ.ജി.എം.ഒ.എ അമൃതകിരണം മെഡി ക്വിസ് ഗ്രാന്റ് ഫിനാലെ നടക്കും. തുടർന്ന്, കലാപരിപാടികൾ അരങ്ങേറും. 19 ന് രാവിലെ 11.30 ന് വാർഷിക ജനറൽ ബോഡിയുടെ ഭാഗമായുള്ള പൊതുയോഗം മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, സുവനീർ റിലീസും, അവാർഡ് വിതരണവും നടക്കും. സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എൻ സുരേഷ്, ജനറൽ സെക്രട്ടറി ഡോ.പി.കെ സുനിൽ, ട്രഷറർ ഡോ.ജോബിൻ ജി.ജോസഫ്, മാനേജിംങ് എഡിറ്റർ ഡോ.എൻ.ആർ റീന എന്നിവർ പ്രസംഗിക്കും.