കോട്ടയം : കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം തിരുനക്കരയിൽ ഹൈഡ്രജൻ ബലൂൺ ഉയർത്തി. തിരുനക്കര മൈതാനത്ത് പ്രചാരണക്കമ്മിറ്റി ചെയർമാൻ സി.എൻ സത്യനേശനാണ് ബലൂൺ ഉയർത്തി പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തത്.
കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.എസ് പ്രിയദർശനൻ , സ്വാഗത സംഘം ജനറൽ കൺവീനർ ആർ.അർജുനൻ പിള്ള , സംസ്ഥാന കമ്മിറ്റി അംഗം കെ.പ്രവീൺ, ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് , ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ് , പ്രചാരണ കമ്മിറ്റി കൺവീനർ ടി.എസ് അജിമോൻ , വൈസ് ചെയർമാൻ എം.ആർ സാനു , കെ.ജി.ഒ.എ ജില്ലാ ജോയന്റ് സെക്രട്ടറി എം.പി പ്രമോദ് കുമാർ എന്നിവർ പങ്കെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂൺ 10 മുതൽ 12 വരെ കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിലാണ് കെ.ജി.ഒ.എ സംസ്ഥാന സമ്മേളനം നടക്കുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ സംസ്ഥാന വനിതാ സെമിനാർ “സ്ത്രീ പദവിയും പ്രാദേശിക സർക്കാരുകളും ” ആരോഗ്യ മന്ത്രി വീണാ ജോർജ് സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിൽ ജൂൺ നാലിന് രാവിലെ പത്തിന് ഉദ്ഘാടനം ചെയ്യും.