നിയമ നിർമ്മാണ സഭകളിൽ ഇപ്പോഴും സ്ത്രീ പങ്കാളിത്തം കുറവെന്നത് പരിഹരിക്കണം : നിർമ്മല ജിമ്മി

കോട്ടയം : നിയമ നിർമ്മാണ സഭകളിൽ സ്ത്രീകളുടെ പങ്കാളിത്തം കുറവാണ് എന്നത് ദുഖകരമായി തുടരുകയാണ് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. കേരള ഗസ്റ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സ്ത്രീപദവിയും പ്രാദേശിക സർക്കാരുകളും സംസ്ഥാന വനിതാ സെമിനാറിൽ പഠന റിപ്പോർട്ട് പ്രകാശനം ചെയ്യുകയായിരുന്നു അവർ. ജനകീയാസൂത്രണവും കുടുംബശ്രീയും സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്.

Advertisements

കുടുംബശ്രീയുടെ കീഴിലുള്ള ഓക്സിലറി ഗ്രൂപ്പുകൾ വഴി പുതു തലമുറയെയും വികസന മുന്നേറ്റത്തിന്റെ ഭാഗമാകാൻ സാധിക്കുന്ന രീതിയിലാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്. കെ.ജി. ഒ നടത്തിയ പഠനം മുന്നോട്ടുള്ള പ്രയാളത്തിൽ കരുത്താകട്ടെ എന്നും നിർമ്മല ജിമ്മി പറഞ്ഞു. കെ.ജി.ഒ.എ വനിതാ കമ്മിറ്റി നടത്തിയ സ്ത്രീ പദവിയും പ്രാദേശിക സർക്കാരുകളും എന്ന വിഷയത്തിലെ പഠന റിപ്പോർട്ട് നിർമ്മല ജിമ്മി ചിന്ത പബ്ളിക്കേഷൻ ജനറൽ മാനേജർ കെ.ശിവകുമാറിന് കൈമാറി പ്രകാശനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കെ.ജി.ഒ എ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എ നാസർ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന വനിത കമ്മിറ്റി കൺവീനർ എ.എസ് സുമ വിഷയാവതരണം നടത്തി. തദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കില ഡയറക്ടർ ഡോ.ജോയ് ഇളമൺ, സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം ഡോക്ടർ മൃദുൽ ഈപ്പൻ, മുൻ ജെൻഡർ അഡ്വൈസർ കമ്മിറ്റി ടി.കെ ആനന്ദി , വനിതാ വികസന കോർപ്പറേഷൻ മാനേജിങ്ങ് ഡയറക്ടർ വി.സി ബിന്ദു , എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ ഷീജ , കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ബദറുന്നീസ , കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ.എംപ്ളോയീസ് സംസ്ഥാന വനിതാ കൺവീനർ കെ.പി പ്രമീള , കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ വനിതാ സബ്കമ്മിറ്റി ജോയിൻ കൺവീനർ റീന പി.ടി, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് സിന്ധു എൻ , യൂണിവേഴ്സിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ വനിതാ സബ് കമ്മിറ്റി ജോയന്റ് കൺവീനർ സുമി റ്റി. പി. കെ ജി എൻ എ സംസ്ഥാന പ്രസിഡന്റ് എം.നുസൈബ , പി.എസ്.സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന വനിതാ കമ്മിറ്റി കൺവീനർ സിന്ധു പ്രഭ .എൽ, എ.കെ.ജി.സി.റ്റി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം ഡോക്ടർ സുമി ഒലിപ്പുറം, കെഎസ്ഇബി ഓഫീസ് അസോസിയേഷൻ വനിതാ സബ് കമ്മിറ്റി കൺവീനർ ഇന്ദിരാ കെ എന്നിവർ പ്രതികരണം നടത്തി. പ്ളീനറി സെഷനിൽ കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം മിനി അധ്യക്ഷത വഹിച്ചു. തുടർന്ന് പൊതു ചർച്ചയും പ്രതികരണവും ജനറൽ സെക്രട്ടറി ഡോ.എസ്.ആർ മോഹനചന്ദ്രന്റെ ക്രോഡീകരണവും നടന്നു. കെജിഎംഒഎ സംസ്ഥാന വനിതാ കമ്മിറ്റി ജോയിൻ കൺവീനർ എൻ.എം ഷീജ നന്ദി പ്രകാശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.