കോട്ടയം : കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട പോസ്റ്റർ പ്രകാശനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ എ.വി റസൽ ജനറൽ കൺവീനർ ആർ. അർജുനൻ പിള്ളയ്ക്ക് നൽകി പോസ്റ്റർ പ്രകാശനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം കെ. പ്രവീൺ , ജില്ലാ സെക്രട്ടറി ഷാജി മോൻ ജോർജ് , ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷെറീഫ് , ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. ശ്രീകുമാർ , കരുൺ എന്നിവർ പങ്കെടുത്തു. ജൂൺ 10, 11, 12 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി സ്ത്രീ പദവിയും പ്രാദേശിക സർക്കാരുകളും എന്ന വിഷയത്തിൽ നടക്കുന്ന സംസ്ഥാന വനിതാ സെമിനാർ ജൂൺ നാലിന് രാവിലെ പത്തിന് സി.എം. എസ് കോളജ് ഗ്രേറ്റ് ഹാളിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.