കൊച്ചി : ജൂലൈ 22 മുതൽ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല ബസ് സമരം ഒഴിവാക്കുവാൻ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ, ജനജീവിതം ദുസ്സഹമാക്കുന്ന ബസ് സമരം വ്യാപാരമേഖലയേയും പ്രതികൂലമായി ബാധിക്കും. അവശ്യസാധന വിലക്കയറ്റം മൂലം ഹോട്ടലുകൾ അടക്കമുള്ള ഭക്ഷ്യ ഉൽപ്പാദന വിതരണ മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. പ്രതികൂല കാലാവസ്ഥയും ഹോട്ടൽ മേഖലയെ വല്ലാതെ ബാധിച്ചിരിക്കുന്നു. അതിനിടയിൽ ബസ് സമരംകൂടി ആരംഭിച്ചാൽ പ്രതിസന്ധി ഇരട്ടിയാകും.
ബസ് ഉടമകളുടെ ന്യായമായ ആവശ്യങ്ങൾ അവരുമായി ചർച്ചചെയ്ത് പരിഹരിക്കണമെന്നും ജൂലൈ 22 മുതൽ പ്രഖ്യാപിച്ചിരിക്കുന്ന ബസ് സമരം ഒഴിവാക്കണമെന്നും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ പ്രസിഡന്റ് കെ. പി. ബാലകൃഷ്‌ണ പൊതുവാളും, ജനറൽസെക്രട്ടറി ജി. ജയപാലും സർക്കാരിനോട് ആവശ്യപ്പെട്ടു.