കിഡ്ണിയെ കാക്കാം കണ്ണിലുണ്ണിപോലെ..! ഈ ആഹാരങ്ങൾ കൃത്യമായി കഴിച്ചാൽ കിഡ്ണിയെ കാക്കാം

കരളിനെ പോലെ പോലെ തന്നെ നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കിഡ്‌നി. കിഡ്‌നിയുടെ ആരോഗ്യം നമ്മൾ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ഈ ആരോഗ്യം ശ്രദ്ധിക്കുവാനും ദീർഘകാലം കിഡ്‌നി ആരോഗ്യപൂർവ്വം നിലനിൽക്കുവാനും നമ്മൾ ചില ഭക്ഷണശീലങ്ങൾ നിർബന്ധമായും പാലിക്കണം.

Advertisements

അത്തരത്തിലുള്ള ഭക്ഷണങ്ങളിൽ ചിലത് ഇതാണ്.
ആപ്പിൾ
ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ മികച്ച നാരായ പെക്റ്റിന്റെ നല്ല ഉറവിടമാണ് ആപ്പിൾ . കൊളസ്‌ട്രോൾ , ഗ്ലൂക്കോസ് എന്നിവയുടെ അളവ് കുറയ്ക്കാൻ ഇവയ്ക്ക് സാധിക്കും. ആപ്പിളിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റ് ഉണ്ട്. വിറ്റാമിൻ സിയുടെ മികച്ച ഒരു ഉറവിടം കൂടിയാണ് ആപ്പിൾ .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബ്ലൂബെറി
നാരുകളുടെയും വിറ്റാമിൻ സിയുടെയും കുറഞ്ഞ കലോറി ഉറവിടം കൂടിയാണ് ബ്ലൂബെറി. ക്യാൻസർ , ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും തലച്ചോറിന്റെ ആരോഗ്യം മികച്ചത് ആക്കാനും ഇവയ്ക്ക് കഴിവുണ്ടെന്ന് ആണ് പഠനങ്ങൾ പറയുന്നത്.

മത്സ്യം
സാൽമൺ, അയല, ട്യൂണ, മത്തി, തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് . രക്തം കട്ടപിടിക്കുന്നത് നിയന്ത്രിക്കുന്നതിനും തലച്ചോറിലെ കോശങ്ങൾ നിർമ്മിക്കുവാനും ഇത് സാഹയിക്കും . ക്യാൻസർ പോലുള്ള അസുഖങ്ങൾക്കും പരിഹാരം ആണ്.

ചീര
ചീരയിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി, കെ എന്നിവയ്ക്ക് ഒപ്പം ഫോളേറ്റും അടങ്ങിയിട്ടുണ്ട് ചീരയിൽ. ചീരയിൽ ഉയർന്ന അളവിൽ ഉള്ള ബീറ്റാ കരോട്ടിൻ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കാഴ്ചയെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. ഇത് മഗ്‌നീഷ്യത്തിന്റെ മികച്ച ഒരു ഉറവിടം കൂടിയാണ്.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ പഞ്ചസാര വളരെ കുറവാണ്. അതേപോലെ ലയിക്കുന്ന നാരുകളും നിരവധി ആണ് . ഇവയ്ക്ക് പുറമെ വൃക്കരോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ആണ് ക്രാൻബെറികൾ, റാസ്‌ബെറി,സ്‌ട്രോബെറി,പ്ലം,പൈനാപ്പിൾ,കാബേജ്, കോളിഫ്‌ലവർ ശതാവരി, പയർ,സെലറി,വെള്ളരിക്ക,ഉള്ളി, കുരുമുളക്,മുള്ളങ്കി, വെളുത്തുള്ളി,
മഞ്ഞക്കരു ഇല്ലാത്ത മുട്ടയുടെ വെള്ള, കൂൺ,
ഒലിവ് ഓയിൽ എന്നിവ.

Hot Topics

Related Articles