കുടുംബശ്രീ ജില്ലാ മിഷൻ, കുടുംബശ്രീ മീഡിയ ശില്പശാല കോട്ടയത്ത് സംഘടിപ്പിച്ചു

കോട്ടയം: കുടുംബശ്രീ ജില്ലാ മിഷൻ, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, കോട്ടയം പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ജില്ലാതല മാധ്യമ ശില്പശാല തിരുനക്കര ഓർക്കിഡ് റസിഡൻസിയിൽ നടന്നു.

Advertisements

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഷിബു ഇ വി മുഖ്യപ്രഭാഷണംനടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ സ്വാഗതം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ, കോട്ടയം നോർത്ത് സിഡിഎസ് ചെയർപേഴ്സൺ നളിനി ബാലൻ, സൗത്ത് സിഡിഎസ് ചെയർപേഴ്സൺ ജ്യോതി മോൾ പിജി എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലയിൽ നിന്നുള്ള മികച്ച സംരംഭകരുടെ അനുഭവവിഭവങ്ങളും പരിപാടിയുടെ ഭാഗമായി പങ്കുവെക്കപ്പെട്ടു.
കുടുംബശ്രീ പിആർ ഇന്റേൺ ശരണ്യ വി വി നന്ദി രേഖപ്പെടുത്തി.
മാധ്യമങ്ങൾക്കായുള്ള കുടുംബശ്രീയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ ഒരു ചുവടുവയ്പ്പായി ശില്പശാല മാറി.

Hot Topics

Related Articles