കിടങ്ങൂർ : കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂർ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബ്രഹ്മശ്രീ സുബ്രഹ്മണ്യൻ വിശാഖിന്റെയും കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്. കിടങ്ങൂർ ഗോപാലകൃഷ്ണമാരാരും സംഘവും അവതരിപ്പിച്ച ചെണ്ടമേളം മേളകൊഴുപ്പേകി.
വൻജനാവലിയാണ് തിരുവുത്സവത്തിന് മാറ്റേകാൻ ക്ഷേത്രാങ്കണത്തിലേക്ക് എത്തിയത്. ആറാം ഉത്സവദിനം കാവടി അഭിഷേകം നടത്തും. ഗജവീരന്മാരുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ രാവിലെ ഒമ്പതിന് ക്ഷേത്രാങ്കണത്തിൽ എത്തും. തുടർന്ന് കാവടി അഭിഷേകം. കിടങ്ങൂർ ശ്രീജിത്തിന്റെ പ്രമാണത്തിൽ 60 ൽ പരം കലാകാരൻമാർ അണിനിരക്കുന്ന സ്പെഷ്യൽ പഞ്ചാരിമേളം. മാർച്ച് ഏഴിനാണ് ആറാട്ട്.