കൊടുങ്ങൂർ : കൊടുങ്ങൂർ ജംഗ്ഷൻ ദേവസ്വം ബോർഡ് ബിൽഡിങ്ങിലെ ഗണേശോത്സവ വേദിയിൽ കുഴിപ്പള്ളി ഇല്ലം ശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഗണേശ വിഗ്രഹ സ്ഥാപനം നടന്നു. വാഴൂർ തീർത്ഥ പാദ ആശ്രമം മഠാധിപതി ശ്രീമദ് പ്രജ്ഞാനാനന്ദ തീർത്ഥ പാദസ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബ്രഹ്മചാരി ഭാർഗവറാം മുഖ്യപ്രഭാഷണം നടത്തി.
രണ്ടാം ദിവസമായ ഓഗസ്റ്റ് 19 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സമൂഹ ആരാധന, ഗണേശ ആരാധന ഏഴുമണിമുതൽ ശ്രീ രാജേഷ് മഹാദേവ നയിക്കുന്ന ഭജൻസ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സമാപന ദിവസമായ ഓഗസ്റ്റ് 20 ഞായറാഴ്ച വൈകിട്ട് 4 മണി മുതൽ ഗണേശ വിഗ്രഹ നിപഞ്ജന ഘോഷയാത്ര ഗണേശോത്സവ വേദിയിൽ നിന്ന് ആരംഭിച്ച പതിനേഴാം മൈലിൽ എത്തി തിരിച്ച് കൊടുങ്ങൂർ ദേവീക്ഷേത്ര ചിറയിൽ ഗണേശവിഗ്രഹം നിബഞ്ജനം നടത്തി സമാപിക്കുന്നു.