ഈ ലക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടോ ? എങ്കിൽ വൃക്കകൾ അപകടത്തിലാണ്

നമ്മുടെ ശരീരത്തിലെ പ്രവർത്തനങ്ങൾ ശരിയായ രീതിയിൽ അല്ല നടക്കുന്നതെങ്കിൽ അത് സൂചിപ്പിക്കുവാൻ ശരീരം തന്നെ പല വിധത്തിലുള്ള ലക്ഷണങ്ങൾ കാണിക്കാറുണ്ട്. എന്നാൽ അവയെ തിരിച്ചറിയാൻ സാധിക്കാത്തതും അത് തള്ളിക്കളയുന്നത് എല്ലാം രോഗം മൂർച്ഛിക്കുന്നതിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കാരണമാകാറുണ്ട്. അത്തരത്തിലുള്ള ഒന്നാണ് വൃക്കകൾ കാണിക്കുന്ന ലക്ഷണങ്ങളും . 

Advertisements

പൊതുവില്‍ പ്രാരംഭഘട്ടത്തില്‍ കൃത്യമായ ലക്ഷണങ്ങളെ കാണിക്കില്ല എന്നതുകൊണ്ട് ‘സൈലന്‍റ് കില്ലര്‍’ അഥവാ നിശബ്ദ ഘാതകൻ എന്നും വൃക്കരോഗങ്ങളെ വിശേഷിപ്പിക്കാറുണ്ട്. എങ്കിലും രോഗം കൂടിവരുന്നതിന് അനുസരിച്ച് തീര്‍ച്ചയായും ശരീരം ലക്ഷണങ്ങള്‍ കാണിക്കും.

 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, കാല്‍വണ്ണയിലോ പാദങ്ങളിലോ കൈകളിലോ എല്ലാം നീര് തുടങ്ങിയ ലക്ഷണങ്ങളാണ് വൃക്ക അപകടത്തിലാണെന്നതിന് തെളിവായി വരുന്നത്. ശ്വാസതടസവും വൃക്കരോഗങ്ങള്‍ പഴകുന്നതിന്‍റെ ഭാഗമായി വരാവുന്നൊരു പ്രശ്നമാണ്. വൃക്കകളുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നതോടെ ശരീരത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയുണ്ടാകുന്നു. ഇതിലൂടെ ഇലക്ട്രോലൈറ്റുകളും കെട്ടിക്കിടക്കുന്നു. ഇതാണ് ശ്വാസതടസം സൃഷ്ടിക്കുന്നത്.

വൃക്കയുടെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയോ ഭാഗികമായി തടസപ്പെടുക തന്നെയോ ചെയ്യുമ്പോള്‍ ഇതിനെ അതിജീവിക്കാൻ ശരീരം ഒരുപാട് ശ്രമിക്കുന്നു. ഇതോടെ കാര്യമായ ക്ഷീണം നാം അനുഭവിക്കാം. എന്നാല്‍ ക്ഷീണം നേരിടുന്നതിനൊപ്പം തന്നെ മറ്റ് ലക്ഷണങ്ങള്‍ കൂടി കണ്ടാലേ വൃക്കരോഗം സംശയിക്കേണ്ടതുള്ളൂ. കാരൺ ക്ഷീണം പല രോഗങ്ങളുടെയും ആരോഗ്യ പ്രശ്നങ്ങളുടെയുമെല്ലാം ലക്ഷണമായി വരാറുള്ളതാണ്. 

മൂത്രത്തില്‍ രക്തം, തലവേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങളും വൃക്കരോഗങ്ങളെ സൂചിപ്പിക്കുന്നതാകാം. എന്തായാലും ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം കാണുന്നപക്ഷം ഉടൻ തന്നെ ആശുപത്രിയിലെത്തി പരിശോധന നടത്തുകയാണ് ആദ്യം വേണ്ടത്. ഇതിന് മുമ്പ് സ്വയം രോഗനിര്‍ണയം നടത്താൻ ശ്രമിക്കരുത്. പല രോഗങ്ങള്‍ക്കും ഒരുപോലുള്ള ലക്ഷണങ്ങള്‍ വരാം. ചിലത് നിസാരമോ ചിലത് ഗുരുതരമായതോ ആകാം. എന്നാലത് ലക്ഷണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കണമെന്നില്ല. ആശുപത്രിയിലെത്തി പരിശോധന നിര്‍ബന്ധം. 

പ്രമേഹം, ബിപി (രക്തസമ്മര്‍ദ്ദം) പോലുള്ള ജീവിതശൈലീരോഗങ്ങളുള്ളവരാണ് വൃക്കരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. വര്‍ഷത്തിലൊരിക്കലെങ്കിലും വൃക്കയുടെ ആരോഗ്യം ഉറപ്പിക്കാൻ പരിശോധന നടത്തുന്നതും നല്ലതാണ്. 

Hot Topics

Related Articles