വൃക്ക രോഗം വലയ്ക്കുന്നു; ശസ്ത്രക്രിയയ്ക്കു സഹായം തേടി അജിത; സുമനസുകളുടെ സഹായം തേടുന്നു

കോട്ടയം: വൃക്കരോഗം വലച്ച അജിതയ്ക്ക് ഇനി ജീവൻ നിലനിർത്താൻ വേണ്ടത് നാടിനെ സുമനസുകളുടെ സഹായമാണ്. ശസ്ത്രക്രിയയ്ക്കായി കുടുംബം ഒരുങ്ങുമ്പോൾ ഇവർക്കു മുന്നിൽ തടസമായി നിൽക്കുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്. വർഷങ്ങളായി തുടരുന്ന ചികിത്സയും ഡയാലിസിസും മൂലം സാമ്പത്തികമായി ദുരിതത്തിലാണ് കുടുംബം.
ആഴ്ചയിൽ രണ്ടും മൂന്നും തവണയാണ് ഡയാലിസിസ് വേണ്ടത്. മാസം 75000 രൂപയിലധികം വേണം മരുന്നിനായി. രക്തം നൽകുകയും വേണം. ബി.പിയും ശ്വാസം മുട്ടലും മിക്ക ദിവസങ്ങളിലും കലശലാകുന്നസാഹചര്യവുമുണ്ട്. സ്ഥിതി ഗുരുതരമാകുമ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ട സാഹചര്യവുമുണ്ട്.
നാട്ടുകാരുടെയും സുമനസ്‌കരുടെയും സഹായത്തോടെയാണ് ഇപ്പോൾ അജിതയുടെ ചികിത്സ നടക്കുന്നത്. ചികിത്സയുടെ ആവശ്യത്തിനായി അഞ്ചു സെന്റ് സ്ഥലം സഹകരണ ബാങ്കിൽ പണയം വച്ച് ഒരു ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ ഈ തുക രണ്ടു ലക്ഷമായിട്ടുണ്ട്. ഏക വരുമാനമാർഗമായ ഭർത്താവ് സന്തോഷിന് ഭാര്യയെ നോക്കേണ്ടതിനാൽ ജോലിയ്ക്കു പോകാനും സാധിക്കുന്നില്ല. ഇതോടെ ശസ്ത്രക്രിയക്കും മരുന്നിനുമായി സഹായം തേടുകയാണ് കുടുംബം.
സഹായം സ്വീകരിക്കുന്നതിനായി അജിതയുടെ പേരിൽ എസ്.ബി.ഐ നീണ്ടൂർ ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.
അക്കൗണ്ട് നമ്പർ
36993766830
ഐഎഫ്എസ്ഇ – SBIN0070119
ഫോൺ നമ്പർ – 8921393275
ഗൂഗിൾ പേ നമ്പർ – 9747297679

Advertisements

Hot Topics

Related Articles