“വൃക്കയിലെ കല്ലുകൾ”; അവഗണിക്കാൻ പാടില്ലാത്ത പ്രധാനപ്പെട്ട 5 ലക്ഷണങ്ങൾ ഏതെല്ലാം ?

മൂത്രനാളിയിലെ അണുബാധകൾ പ്രത്യേകിച്ച് വൃക്കയിലെ കല്ലുകൾ പലരിലും വലിയ ആരോഗ്യപ്രശ്നങ്ങളായി ഉയർന്നു വരുന്നുണ്ട്. വൃക്കയിലെ കല്ലുകൾ അവഗണിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. കാത്സ്യം, യൂറിക് ആസിഡ് തുടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരവുമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത്.  

Advertisements

വൃക്കയിലെ ഈ കല്ലുകൾ ദീർഘകാലം കണ്ടെത്താൻ കഴിയാതെ വന്നാൽ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിൻറെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. ഇത് വൃക്കകൾ വീർത്ത് മറ്റ് സങ്കീർണതകളും സൃഷ്ടിക്കുന്നു.  ചെറുപ്പക്കാർക്കിടയിലാണ് മൂത്രാശയക്കല്ലിൻ്റെ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. വൃക്കയിലെ കല്ലുകൾ ഉണ്ടായാൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒന്ന്…

കിഡ്‌നി സ്റ്റോൺ ഉള്ള ആളുകൾക്ക് പലപ്പോഴും നട്ടെല്ലിൻ്റെ ഭാഗത്തോ അല്ലെങ്കിൽ പെൽവിക് ഭാഗത്തോ കഠിനമായ വേദന അനുഭവപ്പെടാം. ഇത് നിൽക്കാനോ നടക്കാനോ ബുദ്ധിമുട്ടുണ്ടാക്കാം. 

രണ്ട്…

വൃക്കയെയും മൂത്രാശയത്തെയും ബന്ധിപ്പിക്കുന്ന ട്യൂബിനിടയിൽ വൃക്കയിലെ കല്ലുകൾ കുടുങ്ങിയാൽ മൂത്രമൊഴിക്കുമ്പോൾ  വേദന അനുഭവപ്പെടാം. 

മൂന്ന്…

മൂത്രത്തിൽ രക്തം കാണുന്നതാണ് മറ്റൊരു ലക്ഷണം. രക്തം ചുവപ്പ്, പിങ്ക് അല്ലെങ്കിൽ തവിട്ട് നിറത്തിൽ പ്രകടമാകാം. ഈ ലക്ഷണം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.

നാല്…

ഓക്കാനം, ഛർദ്ദി എന്നിവ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്. 

അ‍ഞ്ച്…

പനിയും വിറയലും ഒരു വൃക്ക അല്ലെങ്കിൽ മൂത്രനാളി അണുബാധയുടെ മറ്റൊരു ലക്ഷണമാണ്. അണുബാധ കൂടുതൽ ഗൗരവമുള്ളതാകുമ്പോൾ അതിയായ വിറയലോടും കുളിരോടും കൂടിയ ശക്തമായ പനി, വയറുവേദന എന്നിവ ഉണ്ടാകാം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.