കിളിരൂർ : മേജർ കിളിരൂർ കുന്നിൻമേൽ ദേവീക്ഷേത്രത്തിൻ്റെ ആറാട്ട് കടവ് പുനരുദ്ധാരണം, തന്ത്രി മഠവും ചുറ്റുമതിലും, ഊട്ട് പുര ,കേത്രത്തിൻ്റെ വിവിധ അറ്റകുറ്റപണികൾ ഉൾപ്പെടെ നാൽപ്പത്തിയെട്ട് ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപയുടെ (4855000 ) നിർമ്മാണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിച്ചു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാന ക്ഷേത്രങ്ങളെയും ഉൾപ്പെടുത്തി കെ എസ് ആർ ടി സി യുമായി കൂടിയാലോചിച്ച് പിൽഗ്രീം ടൂറിസം ഭക്തജനങ്ങൾക്കായി നടപ്പിലാക്കും എന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനീഷ് കുമാർ ഒ എസ് അധ്യക്ഷതവഹിച്ചു.
തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയ് കെ ആർ സ്വാഗതം ആശംസിക്കുകയും, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് ബിന്നു എഎം , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയ സജിമോൻ, പഞ്ചായത്ത് മെമ്പർമാരായ സുമേഷ് കാഞ്ഞിരം, മഞ്ജുഷിബു, ശിവദാസ് , ദേവസ്വം എക്സിക്യുട്ടീവ് എഞ്ചിനീയർ ഉപ്പിലിയപ്പൻ, ഉപദേശക സമിതി പ്രസിഡൻ്റ് ശ്രീ ശ്രീനാഥ് സിജി എന്നിവർ ആശംസകൾ അർപ്പിക്കുകയും ഉപദേശക സമിതി സെക്രട്ടറി ജയേഷ് കോതാടി കൃതജ്ഞത രേഖപ്പെടുത്തി.