മാന്നാനം കെ.ഇയിൽ നിന്ന് ഒന്നാം റാങ്കിലേയ്ക്ക് ! കിം പരീക്ഷയിലെ ഒന്നാം റാങ്ക് പരിശ്രമത്തിൻ്റെ ഫലം

കോട്ടയം : പത്താം ക്ലാസ് കഴിഞ്ഞതും എൻജിനീയറിങ്ങാണ് തനിക്ക് പറ്റിയ മേഖലയെന്ന് ജോണ്‍ ഷിനോജ് കണ്ടെത്തി. മറ്റൊന്നും ആലോചിക്കാതെ പഠനത്തോടൊപ്പം എൻട്രൻസ് കോച്ചിങ്ങിനും ചേർന്നു.രണ്ടുവർഷത്തെ കഠിന പരിശ്രമത്തിനൊടുവില്‍ ജോണ്‍ കീം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. ജെഇഇ പ്രവേശന പരീക്ഷയിലും മികച്ച റാങ്ക് നേടിയ ജോണിന് ഐഐടി ഗാന്ധിനഗറില്‍ ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഈ റാങ്ക് ഒട്ടും പ്രതീക്ഷിച്ചില്ലെന്നും ഇതൊരു ബോണസ് സമ്മാനമാണെന്നും ജോണ്‍ പറയുന്നു.

Advertisements

പത്താം ക്ലാസ് വരെ ഐസിഎസ്‌ഇ സിലബസിലായിരുന്നു പഠിച്ചിരുന്നത്. ശേഷം കേരള സിലബസിലേക്ക് മാറി. മാന്നാനം കെഇ സ്കൂളിലാണ് പഠിച്ചത്. പഠനത്തോടൊപ്പം തന്നെ എൻട്രൻസ് കോച്ചിങ്ങും ഉണ്ടായിരുന്നു. കോച്ചിങ് സെന്ററിന്റെ ഹോസ്റ്റലില്‍ നിന്നാണ് പഠിച്ചത്്. പൂർണ്ണമായും എൻട്രൻസ് പരീക്ഷയ്ക്കായി സമർപ്പിച്ച രണ്ട് വർഷങ്ങളായിരുന്നു ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു ദിവസം 12 മണിക്കൂർ വരെ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നു. ഇത് ശ്രമകരമായിരുന്നു. അടിസ്ഥാനപരമായി പഠിക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. അതിനാല്‍ തന്നെ എത്ര നേരം വേണമെങ്കിലും പഠിക്കാൻ എനിക്ക് ബുദ്ധിമുട്ടില്ലായിരുന്നു. എന്റെ മികച്ച ശ്രമം പുറത്തെടുക്കുക, ഫലം കാണുക എന്നത് മാത്രമായിരുന്നു എന്റെ ലക്ഷ്യം. കളിക്കാനായി ഒരു മണിക്കൂർ സമയം ലഭിച്ചിരുന്നു. ഈ സമയം കായിക വിനോദങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. ഫോണ്‍ ഉപയോഗം പൂർണ്ണമായും നിലച്ച വർഷങ്ങളായിരുന്നു കടന്ന് പോയത്. സാധാ കീപാഡ് ഫോണായിരുന്നു കൈയിലുണ്ടായിരുന്നത്. ആഴ്ച്ചയില്‍ ഒരുവട്ടം വീട്ടിലേക്ക് വിളിക്കാൻ മാത്രമായിട്ടാണ് ആ ഫോണ്‍ എടുക്കുന്നത്

പ്രിയപ്പെട്ട വിഷയം കണക്കായിരുന്നു. ബുദ്ധിമുട്ടേറിയ വിഷയങ്ങള്‍ വീണ്ടും വീണ്ടും പഠിക്കലായിരുന്നു രീതി. മുൻവർഷ ചോദ്യ പേപ്പറുകള്‍ വിടാതെ സൂക്ഷമതയോടെ പഠിച്ചു. പത്താം ക്ലാസ് വരെയുള്ള ഐസിഎസ്‌ഇ പഠനം ഈ യാത്രയില്‍ വലിയ അടിത്തറയായിരുന്നു. പലഭാഗങ്ങളെ കുറിച്ചുള്ള ഏകദേശ ധാരണ സ്കൂള്‍ കാലത്ത് തന്നെ എനിക്ക് ലഭിച്ചിരുന്നു. ഇഷ്ടപ്പെട്ട് പഠിക്കുക എന്നതായിരുന്നു എന്റെ തന്ത്രം അത്തരത്തിലുള്ള സമീപനം പഠനത്തെ എളുപ്പമാക്കാൻ സഹായിച്ചു.

എല്ലാത്തിനും തണലായി നില്‍ക്കുന്ന കുടുംബമാണ് ശക്തി. പഠനത്തിനായി പൂർണ്ണപിന്തുണ അവർ നല്‍കി. അച്ഛൻ ഷിനോജ് ജെ വട്ടക്കുഴി ബിഎസ്‌എൻഎല്ലില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. അമ്മ അനീറ്റ തോമസ് എൻജിനീയിങ് കോളേജില്‍ അധ്യാപികയാണ്. രണ്ട് സഹോദങ്ങളാണ് ഉള്ളത്. സഹോദരൻ ടോം ഷിനോജ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി എമീലിയ മരിയം ഷിനോജ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Hot Topics

Related Articles