തിരുവനന്തപുരം: അടിയന്തരഘട്ടങ്ങളില്‍ ജീവന്‍ രക്ഷിക്കാനുപയോഗിക്കുന്ന എക്സ്ട്രാ കോര്‍പോറിയല്‍ മെമ്പ്രേയിന്‍ ഓക്സിജനേഷന്‍ (എക്മോ) സംവിധാനത്തെക്കുറിച്ചുള്ള ദേശീയ പരിശീലനകളരി കിംസ്ഹെല്‍ത്തില്‍ നടന്നു. ഈ ചികിത്സാ മേഖലയില്‍ ശരിയായ പരിശീലനം ലഭിക്കേണ്ടത് അത്യാവശ്യമാണെന്ന് വര്‍ക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്ത കിംസ്ഹെല്‍ത്ത് ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. എം ഐ സഹദുള്ള പറഞ്ഞു.
എല്ലാ ആശുപത്രകളിലും വ്യാപകമായി കാണുന്ന ചികിത്സാസംവിധാനമല്ല എക്മോ എന്ന് അദ്ദേഹം പറഞ്ഞു. അതീവ ഗുരുതരാവസ്ഥയില്‍ നിന്നു പോലും രോഗിയെ രക്ഷപ്പെടുത്താന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. അതു കൊണ്ട് ഡോക്ടര്‍മാരിലും പൊതുജനങ്ങളിലും ഇതെക്കുറിച്ചുള്ള ബോധവത്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും ഡോ. സഹദുള്ള പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജ്യത്തിന്‍റെ വിവിധ ഭാഗത്തു നിന്നുള്ള ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു. എക്മോ സംവിധാനം കൈകാര്യം ചെയ്യുന്ന വിദഗ്ധ ഡോക്ടര്‍മാരായ ഡോ സുരേഷ് കുമാര്‍, ഡോ. ജുമാന യുസഫ് ഹാജി, ഡോ ദീപക് വി, ഡോ. ഷാജി പി, ഡോ. സുഭാഷ്, ഡോ. ഡിപിന്‍ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.
സാധാരണക്കാരന് ഈ ചികിത്സാസംവിധാനത്തിന്‍റെ പ്രയോജനം ലഭിക്കുന്നതിനു വേണ്ടി ആതുരസേവന മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തം സര്‍ക്കാര്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൊവിഡ് മൂര്‍ഛിക്കുന്നതടക്കമുള്ള ഗുരുതര ശ്വാസകോശ രോഗങ്ങളില്‍ അവസാനത്തെ അത്താണിയായാണ് എക്മോ സംവിധാനത്തെ വൈദ്യശാസ്ത്രം കരുതുന്നത്.
കൊവിഡ് മഹാമാരിയുടെ ചികിത്സയില്‍ ഏറ്റവുമധികം നിര്‍ണായകമായത് എക്മോ സംവിധാനമായിരുന്നു. അതിനാല്‍ തന്നെ ഈ സംവിധാനം രാജ്യത്തെ ആശുപത്രികളില്‍ ഏര്‍പ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്താനും ഈ പരിപാടിയിലൂടെ സാധിച്ചു.