തിരുവനന്തപുരം: കിംസ്ഹെല്‍ത്തിലെ ഡെര്‍മറ്റോളജി & കോസ്മറ്റോളജി വിഭാഗം സൗജന്യ ആന്‍റി ഏജിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു.ഏപ്രില്‍ 13 ന് ഉച്ചതിരിഞ്ഞ് രണ്ട് മണി മുതല്‍ അഞ്ച് വരെയാണ് ക്യാമ്പ്. പ്രായമാകുന്നതിനാല്‍ തൊലിപ്പുറത്ത് ദൃശ്യമാകുന്ന അടയാളങ്ങള്‍ കുറയ്ക്കുകയെന്നതാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കുന്നത്.
35 വയസ്സിന് മേല്‍പ്രായമുള്ളവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. ഡെര്‍മറ്റോളജി & കോസ്മറ്റോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നടത്തുന്ന കണ്‍സല്‍ട്ടേഷന്‍ സൗജന്യമായിരിക്കും. പരിശോധനകള്‍ക്ക് 50 ശതമാനം ഇളവ് ലഭിക്കും. തുടര്‍ചികിത്സകള്‍ക്ക് ഇളവുകള്‍ ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മീസോതെറാപ്പി, സ്കിന്‍ റിജുവിനേഷന്‍ ലേസര്‍, ഇലക്ട്രോകോട്ടറി, പ്ലേറ്റ് ലെറ്റ് റിച്ച് പ്ലാസ്മ തെറാപ്പി, കെമിക്കല്‍ പീലിംഗ്, മൈക്രോ നീഡിലിംഗ്, ബോട്ടോക്സ് എന്നീ ചികിത്സാരീതികളും ക്യാമ്പില്‍ ലഭ്യമാകും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 9539538888 എന്ന നമ്പറില്‍ ബന്ധപ്പെടുക.