പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികരായിരുന്ന വാഗമൺ സ്വദേശികൾ നെപ്പോളിയൻ ( 35) ഭാര്യ മോനിഷ ( 26), മകൾ നേത്ര( 4) എന്നിവർക്ക് പരുക്കേറ്റു. ഉച്ചയോടെ വഴിക്കടവ് ഭാഗത്ത് വച്ചായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ തീക്കോയി സ്വദേശി സി.എസ്.സന്തോഷിന്( 50) പരുക്കേറ്റു. ചങ്ങനാശേരി ഭാഗത്ത് വച്ച് സീബ്രാലൈനിൽ കൂടി റോഡ് കുറുകെ കടക്കുന്നതിനിടെ കാർ തട്ടിയായിരുന്നു അപകടം.
Advertisements