ഇഞ്ചി പെട്ടെന്നു തന്നെ കേടായിപ്പോകാതെ സൂക്ഷിക്കാം ; വീട്ടമ്മമാർക്കായി ഇതാ ചില പൊടിക്കൈകൾ

ന്യൂസ് ഡെസ്ക് : ഇഞ്ചി പെട്ടെന്നു തന്നെ കേടായിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ പുതുമയും രുചിയും നിലനിര്‍ത്തിക്കൊണ്ട് ഇഞ്ചി സൂക്ഷിക്കാൻ ചില വഴികളുണ്ട്.

Advertisements

തൊലി കളയാത്ത ഇഞ്ചി ഒരു പ്ലാസ്റ്റിക് ബാഗിലോ വായു കടക്കാത്ത പാത്രത്തിലോ ഇട്ട ശേഷം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക. ഇത് 3 മുതല്‍ 4 ആഴ്ച വരെ ഫ്രഷ് ആയി ഇരിക്കും. പൂപ്പലോ അഴുകലോ ഉണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധിക്കണം. ഉണ്ടെങ്കില്‍ കേടായ ഭാഗങ്ങള്‍ ചെത്തിക്കളയുകയും കവര്‍ മാറ്റുകയും ചെയ്യുക.
ഇഞ്ചി ഫ്രീസുചെയ്ത് സൂക്ഷിച്ചാല്‍ മാസങ്ങളോളം സൂക്ഷിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനായി ആദ്യം ഇഞ്ചി തൊലി കളയുക, എന്നിട്ട് ചെറിയ കഷണങ്ങളായി മുറിക്കുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്യാം. ഈ ഇഞ്ചി ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലോ സീല്‍ ചെയ്യാവുന്ന ഫ്രീസര്‍ ബാഗിലോ വയ്ക്കുക. ആവശ്യമുള്ളപ്പോള്‍, ഈ ഇഞ്ചി നേരിട്ട് കറികളില്‍ ഉപയോഗിക്കാം.
അച്ചാറിട്ട ഇഞ്ചി, സുഷി ഇഞ്ചി അല്ലെങ്കില്‍ ഗരി എന്നും അറിയപ്പെടുന്നു, ഇത് ശരിയായി സംഭരിച്ചാല്‍ മാസങ്ങളോളം നിലനില്‍ക്കും. ഇതിനായി, ഇഞ്ചി ചെറുതായി അരിഞ്ഞ് റൈസ് വിനാഗിരി, പഞ്ചസാര, ഉപ്പ് എന്നിവയുടെ മിശ്രിതത്തില്‍ മുക്കിവയ്ക്കുക.

ഇത് അണുവിമുക്തമാക്കിയ ഒരു പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുക.
ഉണക്കിയ ഇഞ്ചി അഥവാ ചുക്ക് വളരെക്കാലം സൂക്ഷിച്ചുവെച്ച്‌ ഉപയോഗിക്കാം. ഇതിനായി ഇഞ്ചി തൊലി കളഞ്ഞ് ചെറുതായി അരിയുക. ഇഞ്ചി ഉണക്കിയെടുക്കാൻ ഒരു ഫുഡ് ഡീഹൈഡ്രേറ്ററോ അല്ലെങ്കില്‍ ഓവനോ ഉപയോഗിക്കാം. ജലാംശം പൂര്‍ണ്ണമായും പോയ ശേഷം, ഈ ഇഞ്ചി ഒരു എയര്‍ടൈറ്റ് കണ്ടെയ്‌നറിലാക്കി, നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക.

തൊലികളഞ്ഞ ഇഞ്ചി അല്പം വെള്ളമോ എണ്ണയോ ചേര്‍ത്ത് ഇഞ്ചി പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഐസ് ക്യൂബ് ട്രേകളിലേക്ക് മാറ്റി ഫ്രീസ് ചെയ്യുക. ഫ്രീസുചെയ്തുകഴിഞ്ഞാല്‍, ഇഞ്ചി ക്യൂബുകള്‍ ഒരു ഫ്രീസര്‍ ബാഗിലേക്ക് മാറ്റുക. ഈ ഇഞ്ചി പേസ്റ്റ് ക്യൂബ് ഫ്രീസറില്‍ മാസങ്ങളോളം കേടാകാതെ ഇരിക്കും.

Hot Topics

Related Articles