കൊല്ലാട് കിഴക്കുംപുറം എസ്എൻഡിപി യോഗം ശാഖാ നമ്പർ 3763 ന്റെ തൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 19 മുതൽ

കൊല്ലാട്: കിഴക്കുംപുറം എസ്.എൻ.ഡി.പി ശാഖാ നമ്പർ 3763 ന്റെ തൃക്കോവിൽ മഹാദേവക്ഷേത്രത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മഹാശിവരാത്രി ആഘോഷവും ഫെബ്രുവരി 19 മുതൽ 26 വരെ നടക്കും. ഫെബ്രുവരി 19 ബുധനാഴ്ചയാണ് തൃക്കൊടിയേറ്റ് നടക്കുന്നത്. ഫെബ്രുവരി 23 ന് ഇളനീർ തീർത്ഥാടനം നടത്തും. ഫെബ്രുവരി 26 ബുധനാഴ്ച ആറാട്ട് നടക്കും. രാവിലെ ഒൻപതിന് കൊടി കൊടിക്കയർ ഘോഷയാത്ര നടക്കും. വൈകിട്ട് ഏഴിന് ക്ഷേത്രം തന്ത്രി വിനോദ് തന്ത്രിയുടെയും മേൽശാന്തി അരുൺ ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. യൂണിയൻ ജോയിന്റ് കൺവീനർ വി.ശശികുമാർ യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ജോ.കൺവീനർ സുരേഷ് പരമേശ്വരൻ യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles