കെ.ജെ. യു പന്തളം മേഖലാ കമ്മിറ്റി ലോക പത്ര സ്വാതന്ത്ര്യ ദിനാചരണം നടത്തി

പന്തളം : ലോക പത്ര സ്വാതന്ത്ര്യ ദിനാചരണവും കെജെയു സ്ഥാപക ദിനചാരണവും പന്തളം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മാധ്യമ പ്രവർത്തക ക്ഷേമ സഹകരണ സംഘത്തിൽ വെച്ച് സംഘടിപ്പിച്ചു. കെ ജെ യു സംസ്ഥാന സെക്രട്ടറി എം സുജേഷ് ദിനചാരണം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ്‌ കണ്ണൻ ചിത്രശാല അധ്യക്ഷത വഹിച്ചു. എ എം സലാം അനുസ്മരണം കെ ജെ യു ജില്ലാ സെക്രട്ടറി ബിനോയി വിജയൻ നടത്തി. കെ ജെ യു സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവ് മഞ്ജു വിനോദ് മുഖ്യപ്രഭാഷണം നടത്തി. മേഖലാ വൈസ് പ്രസിഡന്റ്‌ കെ സി ഗിരീഷ്കുമാർ, ശ്രീജിത്ത്‌ കുമാർ തട്ടയിൽ, ദിനേശ് നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആർ വിഷ്ണുരാജ് സ്വാഗതവും വിദ്യ മിഥുൻ നന്ദിയും പറഞ്ഞു.

Advertisements

Hot Topics

Related Articles