കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശി അമ്പലപ്പടി പുത്തൻപുര വീട്ടിൽ കെ. സജീവ് കൃഷ്ണൻ (23) ആണ് കൊല്ലപ്പെട്ടത്. ഇയാൾ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് അഴുകിയനിലയിൽ മൃതദേഹം കണ്ടത്. ഇൻഫോപാർക്കിന് സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു.
കാക്കനാട് ഇടച്ചിറയിലെ ഫ്‌ളാറ്റിൽ 16-ാം നിലയിലാണ് മൂന്ന് സുഹൃത്തുക്കൾക്കൊപ്പം സജീവ് താമസിച്ചിരുന്നത്. കൂടെ താമസിക്കുന്ന രണ്ടുപേർ വിനോദയാത്രയ്ക്ക് പോയി ഇന്നലെ പുലർച്ചെ മടങ്ങിയെത്തിയെങ്കിലും വാതിൽ പൂട്ടിയനിലയിലായിരുന്നു. സമീപവാസിയായ മരപ്പണിക്കാരനെ കൊണ്ടുവന്ന് വാതിൽ തുറപ്പിച്ചപ്പോൾ അകത്ത് കിടപ്പുമുറിയിൽ രക്തം തളംകെട്ടികിടക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ പുതപ്പിൽ പൊതിഞ്ഞനിലയിൽ മൃതദേഹം പൈപ്പിന്റെ ഡെപ്റ്റിൽ കണ്ടെത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണർ പി.വി. ബേബി, ഇൻഫോപാർക്ക് സി.ഐ ബിബിൻദാസ് എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. സജീവിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. കൈയും കാലും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലായിരുന്നു.
സജീവിന്റെ സുഹൃത്ത് കോഴിക്കോട് പയ്യോളി സ്വദേശി അർഷാദിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. മുറിയിൽ നിന്ന് പൊലീസ് കഞ്ചാവും കണ്ടെടുത്തു. മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടം ചെയ്യും.