കെ.കെ റോഡില്‍ പാമ്പാടി ഇല്ലിവളവില്‍ നിയന്ത്രണം നഷ്ടമായ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ല; കെ.കെ റോഡില്‍ ഗതാഗത തടസം

മണര്‍കാട്: പാമ്പാടി ഇല്ലിവളവില്‍ നിയന്ത്രണം നഷ്ടമായ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം. കെ.കെ റോഡിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു അപകടം. മണര്‍കാട് ഭാഗത്തു നിന്നും എത്തിയ കാറും എതിര്‍ ദിശയില്‍ നിന്നും എത്തിയ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് കെ.കെ റോഡില്‍ ഗതാഗത തടസം ഉണ്ടായി.

Advertisements


Hot Topics

Related Articles