കോട്ടയം: കളത്തിപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി ട്രാൻസ്‌ഫോമറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട കാർ ട്രാൻസ്‌ഫോമറിന്റെ ഒരു ഭാഗത്ത് ഇടിച്ചെങ്കിലും ദുരന്തം ഒഴിവായി. കാർ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു. തിങ്കളാഴ്ച രാത്രി ഒൻപതരയോടെ കെ.കെ റോഡിൽ കളത്തിപ്പടിയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ ട്രാൻസ്‌ഫോമറിന്റെ വേലിയിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ ആർക്കും പരിക്കില്ല.
Advertisements