കെ.കെ റോഡിൽ ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ വാഹനാപകടം ; അജ്ഞാത വാഹനം ഇടിച്ച് തെറുപ്പിച്ച വീട്ടമ്മ മരിച്ചു ; ഒപ്പമുണ്ടായിരുന്ന സ്ത്രീയ്ക്ക് പരിക്ക് 

കോട്ടയം: ജില്ലാ ആശുപത്രിക്ക് സമീപം അജ്ഞാത വാഹനം ഇടിച്ചുതെറിപ്പിച്ച് പരിക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. അമിത വേഗത്തിൽ എത്തിയ ബൈക്കാണ് രണ്ടുപേരെ ഇടിച്ചുതെറിപ്പിച്ചത്. മുണ്ടക്കയം ഇളങ്കാട് കൊച്ചുപറമ്പിൽ സുജാത വിജയൻ (57 ) ആണ് മരിച്ചത്. ഇവർക്കൊപ്പം റോഡ് മുറിച്ചു കടന്ന സാലി മോഹൻ (53) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരെ ആദ്യം കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് മാറ്റുകയായിരുന്നു. 

Advertisements

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. ജില്ലാ ആശുപത്രിക്ക് മുന്നിൽ കെ.കെ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ ഇരുചക്രവാഹനം ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇവരെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.