കോട്ടയം : എ ഡി എം നവീന്റെ ആത്മഹത്യ ദൗർഭാഗ്യകരമെന്ന് കെ കെ ഷൈലജ എം എൽ എ. ദിവ്യക്കെതിരായ ആരോപണങ്ങളിൽ യഥാർത്ഥ വസ്തുത എന്തെന്ന് അറിയില്ല. ദിവ്യയുടേത് എല്ലാർക്കും അനുഭവപാഠമാണ്. യാത്രയയപ്പ് യോഗത്തിൽ പോകേണ്ടിയിരുന്നില്ല എന്ന് പാർട്ടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയെന്ന് പറയുന്നത് വ്യാജപരാതിയാണോ എന്ന് പരിശോധിക്കണമെന്നും കെ കെ ഷൈലജ പറഞ്ഞു. സരിന്റെ ഇടത് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് തനിക്ക് കൂടുതൽ വിവരങ്ങൾ ഇല്ല. പല പാർട്ടികളിൽ നിന്നും സിപിഎമ്മിലേക്ക് ആളുകൾ വരാറുണ്ട്. ചിലർ പാർട്ടി പ്രവർത്തകരായി നിൽക്കും ചിലർ അംഗത്വം എടുക്കില്ല. പാർട്ടിയിലേക്ക് വരുന്നവരെല്ലാം കുറച്ചു കഴിയുമ്പോൾ പോകും എന്ന് പറയാൻ ആകില്ലന്നും കെ കെ ശൈലജ കോട്ടയത്ത് പ്രതികരിച്ചു.