മെൽബൺ ; പ്രവാസി കേരള കോൺഗ്രസ് (എം ) ഓസ്ട്രേലിയ ഘടകത്തിന്റെ നേതൃത്വത്തിൽ കേരളകോൺഗ്രസ്സ് (എം) നേതാവും മുൻ മന്ത്രിയുമായ, കെ എം മാണിയുടെ നാലാം ചരമ വാർഷികത്തോടനുബന്ധിച്ച് ഓസ്ട്രേലിയയിൽ സ്മൃതി സംഗമം സംഘടിപ്പിച്ചു.
മാണിസാർ നമ്മിൽ നിന്നും വേർപിരിഞ്ഞെങ്കിലും ജന ഹൃദയങ്ങളിൽ മാണിസാറിനെക്കുറിച്ചുള്ള ചിന്തകൾക്ക് പ്രസക്തി ഏറി വരികയാണെന്നും, കർഷക രാഷ്ട്രീയത്ത ജാതിമത രാഷട്രീയ ഭേദമില്ലാതെ പൊതുതാൽപര്യമായി സമൂഹത്തിൽ രൂപപ്പെടുത്തിയ നേതാവായിരുന്നു മാണി സാറെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ചെയർമാൻ ജോസ് കെ മാണി എം പി പറഞ്ഞു.
കേരള ചരിത്രത്തിൽ പതിമൂന്നു തവണ ബജറ്റ് അവതരിപ്പിച്ച മാണി സാറിന്റെ ദീർഘവീക്ഷണം കാലാതീതമാണെന്നും, അദ്ദേഹം മുന്നോട്ടുവച്ച പ്രത്യയ ശാസ്ത്രം വരും കാലങ്ങളിൽ വെളിച്ചമേകുമെന്നും മുഖ്യാതിഥി തോമസ് ചാഴികാടൻ എം പി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രവാസി കേരള കോൺഗ്രസ് (എം )നാഷണൽ പ്രസിഡണ്ട് ജിജോ ഫിലിപ്പ് കുഴികുളം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിജോ ഈത്തനാംകുഴി സ്വാഗതം ആശംസിച്ചു.
കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗം പ്രദീപ് വലിയപറമ്പിൽ, സെബാസ്റ്റ്യൻ ജേക്കബ്, ജിൻസ് ജെയിംസ്, കെന്നടി പട്ടുമാക്കിൽ, ഷാജു ജോൺ, ടോമി സ്കറിയ, സിബിച്ചൻ ജോസഫ്, റോബിൻ ജോസ്, ബൈജു സൈമൺ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ജോമോൻ മാമലശ്ശേരി നന്ദി രേഖപ്പെടുത്തി.
മാണി സാറിൻ്റെ ചരമവാർഷികത്തോടനുബന്ധിച്ച് എല്ലാവർഷവും ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും അനുഭാവികളും "രക്തദാനം മഹാദാനം" എന്ന ആപ്തവാക്യം ഉൾകൊണ്ടു കൊണ്ട് നടത്തിവരുന്ന രക്തദാനം ഈ വർഷവും ജിജോ ഫിലിപ്പ്, ഷാജു ജോൺ, ജിൻസ് ജെയിംസ്, സുമേഷ് ജോസ്, തോമസ് ആൻഡ്റൂ, അലൻ ജോസ്, ജിനോ ജോസ്, ജോൺ സൈമൺ, അജേഷ് ചെറിയാൻ, എബി തെരുവത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്നുവരുന്നതായി നാഷണൽ പ്രസിഡൻ്റ് ജിജോ ഫിലിപ്പ് കുഴികുളം പറഞ്ഞു.
ജോബി സ്റ്റീഫൻ, ഡേവിസ് ചക്കൻ കുളം, ഐബി ഇഗ് നേഷെസ്, ബിജു പള്ളിയക്കൽ, ജോൺ സൈമൺ, ഹാജു തോമസ്, ജിബിൻ ജോസഫ്, ഷെറിൻ കുരുവിള, ജോയ്സ്, നവീൻ, ജിബി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി