തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക ; കെഎംഎസ്ആർഎ കോട്ടയം ജില്ലാ സമ്മേളനം നടന്നു

കോട്ടയം : കെ എം എസ് ആർ എ കോട്ടയം ജില്ലാ സമ്മേളനം നടന്നു.
കേന്ദ്രസര്‍ക്കാര്‍ തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക ,ഡിജിറ്റലൈസേഷന്റെ പേരില്‍ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുക , ആശുപത്രികളിൽ മെഡിക്കൽ റെപ്രസന്റെറ്റിവുമാർക്ക് തൊഴിൽ എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം മെനെജുമെന്റുകൾ നൽകുക,ഉദ്പാതന ചിലവിന്റെ അടിസ്ഥാനത്തിൽ മരുന്നുകളുടെ വില നിശ്ചയിക്കുക,  മരുന്നുകളുടെ ജി എസ് ടി പൂര്‍ണമായും ഒഴിവാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Advertisements

സുവർണ ആഡിറ്റൊറിയത്തിൽ ( കെ. വി. കൃഷ്ണകുമാര്‍ നഗര്‍ )നടന്ന കേരള മെഡിക്കല്‍ &  സെയില്‍സ് റെപ്രസന്റേറ്റീവ്സ് അസോസിയേഷന്‍ (കെ എം എസ് ആര്‍ എ ) അൻപതാമത് കോട്ടയം ജില്ലാസമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി റ്റി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ 36 വർഷത്തെ സേവനത്തിനു ശേഷം ALKEM കമ്പനി യിൽ നിന്ന് വിരമിച്ച KMSRA സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി നായരെ ആദരിച്ചു. സമ്മേളനത്തിൽ മോഹൻ സി നായർ, അജയൻ T G എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.കെ എം എസ് ആർ എ കോട്ടയം ജില്ലാ പ്രസിഡന്റ് ആയി രതീഷ് G, സെക്രട്ടറി റിയാസ് റഹ്‌മാൻ ട്രഷറർ അജയൻ G R, വൈ. പ്രസിഡന്റ് അഫ്സൽ P S, ജോ സെക്രട്ടറി പ്രമോദ് N എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു

Hot Topics

Related Articles