രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളി : ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച് മൂടിപ്പിച്ചു: നടപടി എടുപ്പിച്ചത് ഏറ്റുമാനൂർ പൊലീസ്

ഏറ്റുമാന്നൂർ : രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നവർക്ക് താക്കീതുമായി ഏറ്റുമാനൂർ പോലീസ്. പേരൂർ -മണർകാട് റോഡിൽ കാരക്കണ്ടം ജംഗ്ഷനിൽ റോഡരികിൽ പാടശേഖരത്തിൽ ശുചിമുറി മാലിന്യം തള്ളിയവരെക്കൊണ്ട് മണ്ണ് ഉപയോഗിച്ച് മൂടിപ്പിച്ചു. ദിവസവും ഇവിടെ മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ സംഘടിച്ചാണ് ശുചിമുറി മാലിന്യവുമായി എത്തിയ വാഹനം പോലീസ് പിടികൂടിയത്. മാലിന്യം തള്ളുന്ന ഭാഗത്ത് കുറ്റിക്കാടുകളിൽ ഒളിച്ചിരുന്ന നാട്ടുകാർ മാലിന്യവുമായി എത്തിയ വാഹനത്തിനു മുന്നിൽ ചാടുകയായിരുന്നു.

Advertisements

ഇതിനുശേഷം ഡ്രൈവർ വാഹനവുമായി രക്ഷപെടാൻ ശ്രമിക്കവേ നാട്ടുകാരുടെ കൈവശമുണ്ടായിരുന്ന കരിയോയിൽ ചില്ലിൽ ഒഴിക്കുകയും വാഹനം പതിയെ പോകുന്നതിനും ഇടയായി. നാട്ടുകാർ വിളിച്ചറിയിച്ചത് അനുസരിച്ച് ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി ടാങ്കർ ലോറിയുടെ പുറകെ എത്തിയാണ് ഇവരെ പിടികൂടിയത്. ചേർത്തല സ്വദേശികളായ മൂന്നു മൂന്നു പേരെയാണ് സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പിറ്റേദിവസം വാഹന ഉടമയെയും, മാലിന്യം തള്ളുവാനായി എത്തിയ കസ്റ്റഡിയിൽ ഉണ്ടായിരുന്നവരെയും കൊണ്ട് പാടശേഖരത്തിൽ ഒഴുക്കിയ മാലിന്യം മണ്ണടിച്ച് മൂടിച്ചു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ എ എസ് അൻസലിന്റെ നേതൃത്വത്തിലാണ് മാലിന്യ മാഫിയയ്ക്ക്‌ താക്കീത് നൽകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുവാണ്ടൂരിലെ പ്രദേശവാസികളും ഇവിടെ എത്തിയിരുന്നു.ഇനി മേലിൽ ശുചിജിമുറി മാലിന്യം എങ്ങും തള്ളില്ലെന്നാണ് പോലീസിന് ഇവർ ഉറപ്പു നൽകിയത്. ഏറ്റുമാനൂരിലെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ ശുചിമുറി മാലിന്യം തള്ളുന്നുണ്ട്. പ്രധാന റോഡരികിലും, ജലസ്രോതസ്സുകളിലുമെല്ലാം മാലിന്യം ഒഴുക്കുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഏറ്റുമാനൂർ പോലീസും, നാട്ടുകാരും, ഒപ്പം ജനപ്രതിനിധികളും നൽകിയത്. സംഭവത്തിൽ ഏറ്റുമാനൂർ നഗരസഭ വാർഡ് കൗൺസിലർമ്മാരായ ഡോ. എസ് ബീനയും, എം കെ സോമനും രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയിൽ മേൽ മാലിന്യം തള്ളിവർക്കെതിരെ കേസ് എടുത്തിരുന്നു.

Hot Topics

Related Articles